Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ നീക്കവുമായി പാകിസ്താന്‍. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വലിയ നീക്കങ്ങള്‍ക്കാണ് പാകിസ്താന്‍ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ ഭാഗമായി രാജസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈന്യത്തെ പാകിസ്താന്‍ വിന്യസിച്ചെന്നും ആഗോള ഭീകരനും ജെയ്ഷ് ഇ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ മോചിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മസൂദിനെ മോചിപ്പിച്ചത് ഇന്ത്യയില്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭീകരാവാദികളെ സംഘടിക്കുന്നതിനും ആസൂത്രണം നടത്തുന്നതിനും വേണ്ടിയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

അതിര്‍ത്തിയിലേക്ക് നീങ്ങി പാക് സൈന്യം

അതിര്‍ത്തിയിലേക്ക് നീങ്ങി പാക് സൈന്യം

സിയാല്‍കോട്ട്, ജമ്മു, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ വന്‍ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്നാണ് ഐബി മുന്നറിയിപ്പ് നല്‍കുന്നത്. ഇവിടങ്ങളില്‍ പാകിസ്താന്‍ സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. അതേസമയം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജമ്മുവിലും രാജസ്ഥാനിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്തും നേരിടാന്‍ തയ്യാറായിരിക്കണമെന്നും സൈന്യത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വെല്ലുവിളിക്ക് പിന്നാലെ

വെല്ലുവിളിക്ക് പിന്നാലെ

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പാകിസ്താന്‍ ശക്തമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വെല്ലുവിളിച്ചിരുന്നു. കാശ്മീരികളുടെ ആഗ്രഹം പരിഗണ്ക്കാതെയാണ് ഇന്ത്യ തിരുമാനം കൈക്കൊണ്ടതെന്നും ലോകം മുഴുവന്‍ എതിര് നിന്നാലും കാശ്മീരിലെ ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്കൊപ്പം പാകിസ്താന്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

അസറിനെ വിട്ടയച്ചു

അസറിനെ വിട്ടയച്ചു

അതിനിടെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി മോചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനകളെ ഏകോപിപ്പിച്ച് ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കാനാണ് അസ്ഹറിനെ മോചിപ്പിച്ചതെന്നാണ് വിവരം. ഇരുപത് വര്‍ഷം മുന്‍പാണ് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്‍റെ സ്ഥാപക നേതാവായ മസൂദ് അസറിനെ ഇന്ത്യ വിട്ടയച്ചത്.

പുല്‍വാമ ആക്രമണ സൂത്രധാരന്‍

പുല്‍വാമ ആക്രമണ സൂത്രധാരന്‍

അല്‍ഖ്വയ്ദ ബന്ധമുള്ള മുജാഹിദ്ദീന്‍റെ നേതാവായിട്ടായിരുന്നു മസൂദ് തുടക്കം. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും മസൂദിനെ അടുത്ത ബന്ധമാണ് ഉള്ളത്. 2001 ലെ പാര്‍ലമെന്‍റ് ആക്രമണത്തിലും കഴിഞ്ഞ ഫിബ്രവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനും മസൂദ് അസര്‍ ആണ് നേതൃത്വം നല്‍കിയത്.

അതിര്‍ത്തിയില്‍ ക്യാമ്പ്

അതിര്‍ത്തിയില്‍ ക്യാമ്പ്

പാക് ചാര സംഘടനയായ ഐഎസ്ഐയടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ ഭീകരവാദ ക്യാമ്പുകള്‍ പാകിസ്താന്‍ തുടങ്ഹിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് പിന്നാലെ തന്നെ ജെയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയിബ എന്നീ സംഘടനകള്‍ പാകിസ്താന്‍റെ സഹായത്തോടെ അതിര്‍ത്തികളില്‍ ഭീകരാക്രമണത്തിനായുള്ള പരിശീല ക്ലാസുകള്‍ നല്‍കി വരികയാണെന്നാണ്
ഐബി മുന്നറിയിപ്പ് നല്‍കിയത്.

ലക്ഷ്യം ആരാധനാലയങ്ങള്‍

ലക്ഷ്യം ആരാധനാലയങ്ങള്‍

നിയന്ത്രണ രേഖ കടന്ന് ജമ്മുവിലെത്തി ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ ആക്രമിക്കാനാണ് ഈ ക്യാമ്പുകളിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതുവഴി പ്രദേശത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് കൂടാതെ ഇന്ത്യന്‍ യുവാക്കളെ സുരക്ഷാ സേനയ്ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സൈന്യത്തേയും വിന്യസിച്ചു

സൈന്യത്തേയും വിന്യസിച്ചു

അതിര്‍ത്തിയില്‍ 18 ഭീകര ക്യാമ്പുകൾ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. മൻ‌ഷെറ, കോട്‌ലി, എ -3 എന്നിവിടങ്ങളിലാണ് ഇവിയില്‍ പലതും പ്രവര്‍ത്തിക്കുന്നത്.ഇതുകൂടാതെ നിയമ്ത്രണ രേഖയില്‍ 30 കിമി അകലെ സൈന്യത്തേയും പാകിസ്താന്‍ വിന്യസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താനേക്കാള്‍ ഒരു പടി മുകളില്‍

പാകിസ്താനേക്കാള്‍ ഒരു പടി മുകളില്‍

അതേസമയം പാകിസ്താനെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയെന്ന് തുറന്ന് സമ്മതിച്ച് മുന്‍ ആര്‍മി ജനറല്‍ ഗുലാം മുസ്തഫ രംഗത്തെത്തി. കാര്യങ്ങള്‍ ചിന്തിക്കുന്നതിനും അത് എളുപ്പം പ്രാവര്‍ത്തികമാക്കുന്നതിലും പാകിസ്താനെക്കാള്‍ മുന്നിലാണ് ഇന്ത്യയെന്നും ഗുലാം നബി പറഞ്ഞു.

കാര്യങ്ങള്‍ ആലോചിക്കില്ല

കാര്യങ്ങള്‍ ആലോചിക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുമെന്ന് മുന്‍കൂട്ടി കാണാന്‍ പോയിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഭാവിയെ കുറിച്ച് പാകിസ്താന്‍ ചിന്തിക്കില്ല. അവര്‍ക്ക് ഇടുങ്ങിയ ചിന്താഗതിയാണ്. വസ്തുതാപരമായി കാര്യങ്ങള്‍ ആലോചിക്കാന്‍ പാകിസ്താന് സാധിക്കാറില്ലെന്നും ഗുലാം മുസ്തഫ പറഞഅഞു.

പാകിസ്താന്‍ പ്രതീക്ഷിച്ചിട്ടില്ല

പാകിസ്താന്‍ പ്രതീക്ഷിച്ചിട്ടില്ല

1965 ലെ ഇന്തോ പാക് യുദ്ധത്തെ കുറിച്ചും മുസ്തഫ പ്രതികരിച്ചു. ലാഹോറിലും സിയാല്‍ കോട്ടിലും കയറി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ നീക്കം വലിയൊരു അത്ഭുതമായിരുന്നു അത്തരമൊരു നീക്കം പാകിസ്താന്‍ പ്രതീക്ഷിച്ചിട്ടില്ലായെന്നും മുസ്തഫ പറഞ്ഞു.

ജെഡിഎസ് പിന്തുണ; കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+