കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് പിന്തുണ; കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ ഹവാല ഇടപാട് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ പോലും അമ്പരപ്പിച്ചുള്ള നീക്കമായിരുന്നു ഡികെയുടെ അറസ്റ്റില്‍ ജെഡിഎസ് നടത്തിയത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള ജെഡിഎസ് നേതാക്കള്‍ ഡികെയുടെ അറസ്റ്റിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. ചില ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളില്‍ മേല്‍ക്കൈ നേടാനും ജെഡിഎസിനായെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ ഉണ്ട്.

15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെന്ന്; അടുത്ത വെടി പൊട്ടിച്ച് രമേശ് ജാര്‍ഖിഹോളി15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെന്ന്; അടുത്ത വെടി പൊട്ടിച്ച് രമേശ് ജാര്‍ഖിഹോളി

വൊക്കാലിംഗ വോട്ടില്‍ കണ്ണുവെച്ചാണ് ജെഡിഎസിന്‍റെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. വൊക്കാലിംഗ സമുദായക്കാരനാണ് ഡികെ ശിവകുമാര്‍. അതേസമയം തന്‍റെ മോഹങ്ങള്‍ പൂവണിയണമെങ്കില്‍ കര്‍ണാടകത്തില്‍ ഡികെയ്ക്ക് ജെഡിഎസിന്‍റെ കൂടി പിന്തുണ ആവശ്യമാണ്.

 വൊക്കാലിംഗ വോട്ട്

വൊക്കാലിംഗ വോട്ട്

ഡികെ ശിവകുമാറിന്‍റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് പഴയ മൈസൂര്‍ മേഖലയില്‍ അടക്കം ജെഡിഎസ് നടത്തിയത്. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന കടുത്ത വിമര്‍ശനമായിരുന്നു മുന്‍ മുഖ്യനും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആരോപിച്ചത്. ഒരു പടി കൂടി കടന്ന് വൊക്കാലിംഗ സമുദായ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ഡികെയുടെ വീട് സന്ദര്‍ശിച്ച പിന്നാലെ കുമാരസ്വാമി ആഞ്ഞടിച്ചു. കോഫി കഫേഡെ നേതാവും ഡികെയുടെ അടുത്ത സുഹൃത്തും വൊക്കാലിംഗ സമുദായാംഗവുമായ ജിവി സിദ്ധാര്‍ത്ഥ ആത്മഹത്യ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കുമാരസ്വാമിയുടെ വിമര്‍ശനം.

 ആശങ്ക മാറി പിന്തുണ

ആശങ്ക മാറി പിന്തുണ

സമുദായത്തിന്‍റെ പേരില്‍ രാഷ്ട്രീയം കലര്‍ത്തുകയല്ല പക്ഷേ ഡികെയുടെ അറസ്റ്റിന് പിന്നിലെ ബിജെപിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാണെന്നും കുമാരസ്വാമി പറഞ്ഞു. ഡികെ ശിവകുമാറിന്‍റെ രാഷ്ട്രീയ വളര്‍ച്ചയെ ആശങ്കയോടെ നോക്കിക്കണ്ട ജെഡിഎസ് നേതൃത്വത്തിന്‍റെ ചാഞ്ചാട്ടം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് കര്‍ണാടകത്തില്‍ വഴി വെച്ചിരിക്കുന്നത്.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വൊക്കാലിംഗ മേഖലയില്‍ നേട്ടം കൊയ്യാന്‍ ജെഡിഎസിന് കഴിഞ്ഞിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും വൊക്കാലിംഗ രാഷ്ട്രീയം ശക്തമായ ആയുധമാക്കാനാണ് ജെഡിഎസിന്‍റെ ലക്ഷ്യം.ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡയും വൊക്കാലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. പഴയ മൈസൂര്‍ മേഖലയില്‍ ഉള്‍പ്പെടെ ശക്തമായ സ്വാധീനമുള്ള വൊക്കാലിംഗ വിഭാഗം ജെഡിഎസിന്‍റെ ശക്തമായ വോട്ട് ബാങ്കാണ്.

 മുഖ്യമന്ത്രി മോഹം

മുഖ്യമന്ത്രി മോഹം

അതേസമയം കര്‍ണാടകത്തില്‍ ഡികെയ്ക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ ജെഡിഎസിന്‍റെ കൂടി പിന്തുണ വേണമെന്നാണ് കണക്കാക്കപ്പെടുന്ന്.
സഖ്യസര്‍ക്കാരിന്‍റെ പതനത്തോടെ പ്രതിപക്ഷ പദവിയില്‍ കണ്ണുവെച്ചിരിക്കുകയാണ് ഡികെ ശിവകുമാര്‍. തന്‍റെ ഏറെനാളായുള്ള മുഖ്യമന്ത്രി മോഹം പൂവണിയാന്‍ പ്രതിപക്ഷ പദവിയോ പാര്‍ട്ടി അധ്യക്ഷ പദവിയോ വേണമെന്നാണ് ഡികെയുടെ ആവശ്യം.

 മുതിര്‍ന്ന നേതാക്കളും രംഗത്ത്

മുതിര്‍ന്ന നേതാക്കളും രംഗത്ത്

പ്രതിപക്ഷ നേതാവായാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്നും ഡികെ ശിവകുമാര്‍ കണക്ക് കൂട്ടുന്നു. അതേസമയം മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തുണ്ട്. അതുകൊണ്ട് സംസ്ഥാനത്ത് ഇനി മേല്‍ക്കൈ നേടണമെങ്കില്‍ ജെഡിഎസ് നേതൃത്വത്തിന്‍റെ കൂടി പിന്തുണ വേണമെന്നാണ് ഡികെ കണക്ക് കൂട്ടുന്നത്.

എളുപ്പമായേക്കില്ല

എളുപ്പമായേക്കില്ല

സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ വൊക്കാലിംഗ സമുദായാംഗമായ ഒരാള്‍ എത്തുന്നതില്‍ എച്ച്ഡി ദേവഗൗഡയുടെ പിന്തുണ ലഭിക്കുമെന്നും ഡികെ കണക്കാക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി മോഹം വെച്ച് പുലര്‍ത്തുന്ന സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവരെ വെട്ടി മുഖ്യനാകുകയെന്നത് ഡികെയെ സംബന്ധിച്ചോളം എളുപ്പമായേക്കില്ല.

'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി'കള്ളക്കടത്തുകാരുടെ വക്കീല്‍,അഭിഭാഷക രംഗത്തെ വിമതന്‍',നിയമ-രാഷ്ട്രീയ രംഗത്തെ അതികായന്‍ രാം ജഠ്മലാനി

English summary
ജെഡിഎസ് പിന്തുണ; കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X