കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭജനത്തില്‍ വേര്‍പിരിഞ്ഞവരാണോ? ഒന്നിപ്പിക്കാന്‍ പഞ്ചാബി ലെഹറുണ്ട്; വൈറലായി യുട്യൂബ് ചാനല്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ വിഭജനം രാജ്യത്തിന് വലിയ വേദന സമ്മാനിച്ച കാര്യമാണ്. നിരവധി പേരാണ് അതിന്റെ പേരില്‍ പല രാജ്യങ്ങളിലായി പോയത്. ഇന്നും രാജ്യത്തിന് തീരാ കളങ്കമാണ് വിഭജനം. എന്നാല്‍ അങ്ങനെ വിഭജനത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമാവുകയാണ് ഒരു യുട്യൂബ് ചാനല്‍.

വിഭജനത്തോടെ വേര്‍പിരിക്കപ്പെട്ട ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
പഞ്ചാബി ലെഹര്‍ എന്നാണ് ഈ ചാനലിന്റെ പേര്. ഇതിനോടകം നിരവധി പേരാണ് ഒന്നിച്ച് ചേര്‍ന്നിരിക്കുന്നത്. ചാനലിന്റെ വിവരങ്ങളിലേക്ക്....

1

ഇന്ത്യയിലും പാകിസ്താനിലുമായി ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് പഞ്ചാബി ലെഹറിനുള്ളത്. നാസിര്‍ ധില്ലണ്‍ എന്ന 38കാരനാണ് ഈ ചാനലിന് പിന്നില്‍. 2016ല്‍ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്നാണ് ഈ ചാനല്‍ ധില്ലണ്‍ ആരംഭിക്കുന്നത്. അതിന് ശേഷം നിരവധി പേരെയാണ് ഈ ചാനല്‍ ഒന്നിപ്പിച്ചത്. പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാന്‍ കഴിയാതെ ഇരുന്നവര്‍ക്കൊക്കെ ഇത് വലിയ ആശ്വാസമായിരുന്നു. അതിര്‍ത്തി കടന്ന് പ്രിയപ്പെട്ടവരെ കാണണമെന്ന് ഉണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്ന സമയത്താണ് ഇത്തരമൊരു കാര്യം ഒരു യുട്യൂബ് ചാനല്‍ സാധ്യമാക്കിയത്.

2

ഇവര്‍ക്ക് വിര്‍ച്വല്‍ മാര്‍ഗമാണ് കൂടുതല്‍ കണ്ടെത്താന്‍ സൗകര്യം ലഭിക്കാറുള്ളത്. തന്റെ കുടുംബത്തിന് തന്നെ വിഭജനത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ പ്രചോദനമായതെന്ന് നാസിര്‍ ധില്ലണ്‍ പറയുന്നു. തന്റെ മുത്തച്ഛനും പിതാവും അമൃത്സറില്‍ നിന്ന് പാകിസ്താനിലേക്ക് പറിച്ചുനടപ്പെട്ടവരാണെന്ന് ധില്ലണ്‍ പറയുന്നു. അവര്‍ക്ക് പാകിസ്താനില്‍ നല്ലൊരു ജീവിതമുണ്ടായിരുന്നു. പക്ഷേ എപ്പോഴും തങ്ങള്‍ വളര്‍ന്ന അമൃത്സറിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്താന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് ധില്ലണ്‍ പറഞ്ഞു.

3

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

തന്റെ പിതാവിനും മുത്തച്ഛനും ഇന്ത്യയിലേക്ക് വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹം സാധിക്കും മുമ്പ് അവര്‍ മരിച്ചുവെന്ന് ധില്ലണ്‍ പറയുന്നു. അത് തനിക്ക് വലിയ കുറ്റബോധം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനുവരിയോടെയാണ് പഞ്ചാബി ലെഹറിനെ ലോകം മുഴുവന്‍ അറിഞ്ഞത്. രണ്ട് ഇരട്ട സഹോദരന്‍മാര്‍ 74 വര്‍ഷത്തിന് ശേഷം ഒന്നിച്ചത് വൈറലായ വാര്‍ത്തയായിരുന്നു. ഇതിലൊരു സഹോദരനായ സിക്ക ഖാന്‍ വിഭജന സമയത്ത് അമ്മയ്‌ക്കൊപ്പം ഇന്ത്യയിലായി പോയി. മറ്റൊരാളായ സാദിഖ് ഖാന്‍ പിതാവിനൊപ്പം പാകിസ്താനിലുമായി പോയി.

4

ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...

ഈ ഇരട്ട സഹോദരന്‍മാരെ കുറിച്ച് സിക്ക ഖാന്റെ ഗ്രാമത്തിലുള്ള ഒരാളാണ് പഞ്ചാബി ലെഹറിലൂടെ ഒരു വീഡിയോ പുറത്തുവിട്ടത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ഒന്നിച്ചത്. ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നന്‍കാന സാഹിബില്‍ താന്‍ ചാനല്‍ തുടങ്ങും മുമ്പ് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. പാകിസ്താനി സിഖ് ആയ ഭൂപീന്ദര്‍ സിംഗ് ലവ്‌ലിയുമായി സൗഹൃദമുണ്ടാകുന്നത് അങ്ങനെയാണ്. ഇവര്‍ ഒന്നിച്ചാണ് പഞ്ചാബി ലെഹര്‍ ആരംഭിച്ചത്. നന്‍കാന സാഹിബില്‍ വെച്ചാണ് നിരവധി പേരെ ഇത്തരത്തില്‍ കണ്ടുമുട്ടിയത്. തുടക്കത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ശരിയായി വന്നെന്ന് ധില്ലണ്‍ പറഞ്ഞു. ഇപ്പോള്‍ ആറ് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ചാനലിനുണ്ട്.

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

Recommended Video

cmsvideo
ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

English summary
pakistan youtuber's channel punjabi lehar reunites families, seperated by partition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X