പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി; പുതുക്കിയ തിയതി അറിയാം
ന്യൂദല്‍ഹി: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുമായി നല്‍കിയ അവസാന തിയതി. എന്നാല്‍ ഇതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് ഇന്നലെ മുതല്‍ പലര്‍ക്കും ലഭ്യമായിരുന്നില്ല.
ഇതോടെ നിരവധി പേര്‍ തിയതി നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അവസാന തിയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് നീട്ടി നല്‍കിയിരിക്കുന്നത്.

പുതിയ വിജ്ഞാപനം പ്രകാരം 2023 ജൂണ്‍ 30 ആണ് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനുള്ളില്‍ എല്ലാവരും പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കണം എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും.
നികുതി വെട്ടിപ്പ് തടയാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് പ്രധാനമാണ് എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കി. എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാന്‍ കാര്‍ഡ്. ഇതുവരെ 51 കോടി പാന്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.
2022 മാര്‍ച്ച് 31- ന് മുമ്പ് ആധാര്‍ കാര്‍ഡ് - പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സൗജന്യം ആയിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ ഇതിന് 500 രൂപ ഫീസ് ചുമത്തി. പിന്നീട് 2022 ജൂലൈ 1 മുതല്‍ ഫീസ് 1000 രൂപയായും ഉയര്‍ത്തുകയായിരുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകളുടെ നികുതി റീഫണ്ട് അനുവദിക്കില്ല എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചിട്ടുണ്ട്.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷമാണ് നികുതിദായകന്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തത് എങ്കില്‍ ഇതിന് മുന്‍പുള്ള കാലയളവിലെ റീഫണ്ടിന് പലിശ നല്‍കില്ല. കൂടാതെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്ത നികുതി ദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക പോര്‍ട്ടലുകളിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. പാന്‍ കാര്‍ഡുകളുടെ ഡ്യൂപ്ലിക്കേഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ആധാര്‍ കാര്‍ഡുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.
ഒരാള്‍ക്ക് ഒന്നിലധികം പാനുകള്‍ ഉള്ളതോ ഒന്നിലധികം വ്യക്തികള്‍ക്ക് ഒരു പാന്‍ നമ്പര്‍ അനുവദിച്ചതോ ആയ കേസുകള്‍ ആദായ നികുതി വകുപ്പ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇത് നികുതി പിരിവ് സംബന്ധിയായ നടപടികളില്‍ അപാകതയുണ്ടാക്കി എന്നും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു. അതിനാലാണ് ആധാര്‍ കാര്‍ഡ് -പാന്‍ കാര്‍ഡ് ലിങ്കിംഗ് നിര്‍ബന്ധമാക്കിയത്.












Click it and Unblock the Notifications