കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപികയുടെ കഥാപാത്രത്തിന്റെ സ്വാധീനം; 'പിക്കു' പേരിടാന്‍ രക്ഷിതാക്കള്‍ മത്സരിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അടുത്തകാലത്തിറങ്ങിയ മികച്ച ബോളിവുഡ് സിനിമകളിലൊന്നാണ് അമിതാഭ് ബച്ചനും ദീപികാ പദുക്കോണും ഒരുമിച്ച് അഭിനയിച്ച പിക്കു. ബോക്‌സ് ഓഫീസില്‍ മാത്രമല്ല, നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരും നെഞ്ചോട് ചേര്‍ത്ത സിനിമയാണത്. ഇത്രമനോഹരമായ കഥാപാത്രങ്ങളുള്ള സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് നിരൂപകരും പുകഴ്ത്തുന്നത്.

മസാല സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായ ദീപിക പദുക്കോണിന്റെ അഭിനയമാണ് ചിത്രത്തില്‍ എടുത്ത പറയേണ്ട മറ്റൊരു സവിശേഷത. പിക്കു എന്ന കഥാപാത്രം സിനിമയില്‍ മാത്രമല്ല, പ്രേക്ഷകരുടെ മനസിനെ പോലും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ദീപികയ്ക്ക് വന്ന എഴുത്തുകള്‍ വ്യക്തമാക്കുന്നു.

piku-poster

പിക്കു എന്ന പേര്‍ തങ്ങളുടെ കുട്ടികള്‍ക്കിടുന്നതുമായി ബന്ധപ്പെട്ടാണ് കത്തുകള്‍ ഏറെയും. തന്റെ ഇളയ കുട്ടിയുടെ പേര് പിക്കു എന്നാക്കി മാറ്റിയിരിക്കുന്നു എന്നാണ് അനുരാഗ് ചതുര്‍വേദി എന്നയാള്‍ പറയുന്നത്. ദീപക് എന്നായാള്‍ എഴുതുന്നത് താന്‍ വിവാഹിതനായാല്‍ ആദ്യ കുട്ടിക്ക് പിക്കു എന്ന പേരിടും എന്നാണ്.

ഇത്തരം എഴുത്തുകള്‍ തന്നെ മറ്റൊരു ലോകത്തെത്തിച്ചതായി ദീപിക പ്രതികരിക്കുന്നു. ഒരു കുട്ടിയുടെ പേരിടല്‍ രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമാണ്. അവരുടെ ഇഷ്ടത്തെ സ്വാധീനിക്കാന്‍ എന്റെ കഥാപാത്രത്തിന് കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്നു. ജീവിതകാലം മുഴുവന്‍ പിക്കു എന്ന പേരിലാണ് കുട്ടി അറിയപ്പെടുക. അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും ദീപിക പറഞ്ഞു.

English summary
Parents naming their children after Deepika Padukone's character in 'Piku'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X