Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ പാർക്കിംഗ് രീതികളിൽ വൻ മാറ്റം വരുന്നു; സ്വകാര്യ ഭൂമികൾ കൂടി ഉപയോഗിക്കാൻ നീക്കം

ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ അനിയന്ത്രിതമായ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ പുതിയ വഴികൾ തേടി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകൾ. വർധിച്ചുവരുന്ന പാർക്കിംഗ് ആവശ്യകത നിറവേറ്റുന്നതിനായി സ്വകാര്യ ഭൂമിയുടമകളെ പ്രോത്സാഹിപ്പിച്ച് കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കാനാണ് പുതിയ പദ്ധതി.

വരുമാനം വർധിപ്പിക്കാൻ ബെംഗളൂരു മെട്രോയുടെ വൻ നീക്കം; സ്വകാര്യ കമ്പനികളിൽ നിന്ന് 460 കോടി സമാഹരിക്കും, പകരം?
വരുമാനം വർധിപ്പിക്കാൻ ബെംഗളൂരു മെട്രോയുടെ വൻ നീക്കം; സ്വകാര്യ കമ്പനികളിൽ നിന്ന് 460 കോടി സമാഹരിക്കും, പകരം?

ഇതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പാർക്കിംഗ് നയത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ഇത് നടപ്പാക്കും. തിരക്കേറിയ റോഡുകൾക്കും പ്രധാന വ്യാപാര കേന്ദ്രങ്ങൾക്കും സമീപമുള്ള സ്വകാര്യ സ്ഥലങ്ങൾ ഏറ്റെടുക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്‌ത പൊതുപാർക്കിംഗ് സൗകര്യം ഒരുക്കുക എന്നതാണ് കരടിലെ പ്രധാന നിർദേശങ്ങളിലൊന്ന്.

bengaluru

'നിലവിൽ പാർക്കിംഗ് ആവശ്യവും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. അതിനാൽ സ്വകാര്യ ഭൂമിയുടമകൾക്ക് പ്രോത്സാഹനങ്ങൾ നൽകി കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുക എന്നതാണ് ആദ്യ ലക്ഷ്യം' ജിബിഎ ചീഫ് കമ്മിഷണർ മഹേശ്വർ റാവു പറയുന്നു. ഇതിനായി വിവിധ നഗരസഭകൾ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സാധ്യമായിടത്ത് എല്ലാം ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്സ് (ടിഡിആർ) സംവിധാനം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കും. മറ്റ് സാഹചര്യങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പാട്ടത്തുക നൽകുന്ന രീതിയും പരിഗണിക്കുന്നുണ്ട്. ഇത് ഭൂവുടമകൾക്കും സാമ്പത്തികമായി നേട്ടം നൽകുന്ന ഒന്നാണ്.

ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷന്റെ പരിധിയിലെ മല്ലേശ്വരം 18-ാം ക്രോസിന് സമീപം കോടതിയിലെ വ്യവഹാരത്തിൽ ഉൾപ്പെട്ടതും നിലവിൽ ഉപയോഗിക്കപ്പെടാത്തതുമായ ഒരു സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. കേസ് തീരുന്നതുവരെ പൊതുപ്രയോജനത്തിനായി ഈ സ്ഥലം പാർക്കിംഗായി ഉപയോഗിക്കാൻ കോടതിയെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം.

പിന്നീട് കേസിൽ വിജയിക്കുന്ന വ്യക്തിക്ക് നഷ്‌ടപരിഹാരമോ ടിഡിആറോ നൽകുമെന്നും ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മിഷണർ അറിയിച്ചു. കൂടാതെ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനും സർക്കാർ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം ഉടമകളുമായി ചർച്ച നടത്തി പാർക്കിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് കമ്മിഷണർ കെ.എൻ. രമേഷ് അറിയിച്ചു.
സ്വന്തമായി പാർക്കിംഗ് സൗകര്യം ഒരുക്കാൻ തയ്യാറാകുന്ന സ്വകാര്യ ഭൂമിയുടമകൾക്കും വിവിധ പ്രോത്സാഹനങ്ങൾ നൽകും.

കൂടാതെ ഫ്ലൈഓവറുകൾക്ക് താഴെയുള്ള ഉപയോഗിക്കാത്ത സർക്കാർ സ്ഥലങ്ങളും മറ്റ് തുറസായ ഇടങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യതയും നഗരസഭകൾ പരിശോധിച്ചു വരികയാണ്. ബെംഗളൂരു ട്രാഫിക് പോലീസും അഞ്ച് നഗരസഭകളും ചേർന്ന് നഗരത്തിലെ പല റോഡുകളിലും ഓൺ-സ്ട്രീറ്റ് പാർക്കിംഗിനും പണമടച്ച് പാർക്ക് ചെയ്യുന്ന സംവിധാനത്തിനും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.

ബെംഗളൂരു നഗരത്തിൽ ജൂൺ 22, 23 തീയതികൾ വ്യാപകമായി വൈദ്യുതി മുടങ്ങും; സമ്പൂർണ വിവരം ഇതാ
ബെംഗളൂരു നഗരത്തിൽ ജൂൺ 22, 23 തീയതികൾ വ്യാപകമായി വൈദ്യുതി മുടങ്ങും; സമ്പൂർണ വിവരം ഇതാ

നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ നിരവധി റോഡുകൾ അധികം വീതി ഉള്ള ഇടങ്ങൾ അല്ലാത്തതിനാൽ എല്ലാ സ്ഥലങ്ങളിലും റോഡരികിൽ പണമടച്ച് പാർക്ക് ചെയ്യാനുള്ള സംവിധാനം നടപ്പാക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് സൗകര്യങ്ങൾ സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണെന്നാണ് ജിബിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. ഇതിന്റെ ഭാഗമാണ് പുതിയ വഴികൾ തേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+