ലോക്സഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് കോവിഡ്, രാജീവ് ചന്ദ്രശേഖര്‍ അടക്കം ക്വാറന്റൈനില്‍!!
ദില്ലി: ലോക്സഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ എംപിമാര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. ജൂലായ് പത്തിന് ദില്ലിയില്‍ നടന്ന പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുത്ത എംപിമാരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് ക്വാറന്റൈന്. ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് ആശങ്ക കടുത്തതാണ്.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറും ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പിഎസി യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായും അറിഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പോവുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. പിഎസിയുടെ യോഗത്തില്‍ സിഎജി രാജീവ് മെഹര്‍ഷിയും പങ്കെടുത്തിരുന്നു.
Recommended Video
കമ്മിറ്റിയുടെ ചെയര്മാന് അധീര്‍ രഞ്ജന്‍ ചൗധരിയാണ്. അദ്ദേഹവും സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതായും പറഞ്ഞു. എല്ലാ ഉദ്യോഗസ്ഥരോടും എംപിമാരോടും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്വാറന്റൈനില്‍ പോകാന്‍ എംപിമാര്‍ തീരുമാനിച്ചത്. ബിജെപി എംപിയായി ഭര്ത്രുഹാരി മെഹതബ് ക്വാറന്റൈനിലാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗും ക്വാറന്റൈനിലാണെന്ന് വ്യക്തമാക്കി. കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്നയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് കൊണ്ടാണ് ക്വാറന്റൈനില്‍പോകാന്‍ തീരുമാനിച്ചത്. റെയ്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ ഇപ്പോഴും പലയിടത്തായി കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ 167 കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര് കൂടി മരിച്ചു. ഇതുവരെ 1525 പേരാണ് മരിച്ച് വീണത്. ബംഗാളില്‍ കണ്ടെയ്ന്മെന്റ് സോണില്‍ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് മമതാ സര്‍ക്കാര്‍. കൊല്‍ക്കത്ത, നോര്‍ത്ത് ബംഗാളിലെ അഞ്ച് നഗര ഹോട്ട്സ്പോട്ടുകള്‍ എന്നിവ അതിജാഗ്രതാ നിര്‍ദേശത്തിലാണ്. പഞ്ചാബില്‍ ക്യാബിനറ്റ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വവയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications