Get Updates
Get notified of breaking news, exclusive insights, and must-see stories!

അവശ്യ വസ്തു നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച് പാര്‍ലമെന്ററി പാനല്‍, കര്‍ഷകരെ ഞെട്ടിച്ച് കോണ്‍ഗ്രസ്!!

ദില്ലി: കര്‍ഷക സമരം രാജ്യത്ത് ശക്തമായിരിക്കെ അവശ്യ വസ്തു നിയമം മോദി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാനല്‍. കര്‍ഷകര്‍ മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ എതിര്‍ക്കുന്ന നിയമമാണ് അവശ്യ വസ്തു നിയമം. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടി ഈ പാനലിലുണ്ട്. കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നിയമം നടപ്പിലാക്കണമെന്ന് പറയുന്നത് കര്‍ഷകരെ ഞെട്ടിക്കുന്നതാണ്. മോദി സര്‍ക്കാരിന് ഈ നിയമം നടപ്പാക്കാന്‍ പൂര്‍ണ താല്‍പര്യമുണ്ട്.

1

കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് നയം തുടറന്നു കാണിക്കാന്‍ കൂടിയുള്ള അവസരമാണ് ഇതിലൂടെ ബിജെപിക്ക് ലഭിക്കുന്നത്. മാര്‍ച്ച് 19ന് ലോക്‌സഭയില്‍ ഭക്ഷ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വെച്ച റിപ്പോര്‍ട്ടാണ് ഇത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപധ്യായ് ആണ് ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇതില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാനായിരുന്നു ആവശ്യം. അവശ്യ വസ്തു നിയമം നടപ്പാക്കുന്നതിലൂടെ ഈ രാജ്യത്തെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും നേട്ടമുണ്ടാകുമെന്ന് പറയുന്നുണ്ട്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ട് രാജ്യത്തിന് ഗുണകരമാകുന്നുണ്ടെങ്കിലും, കര്‍ഷകര്‍ക്ക് ഒരിക്കലും നല്ല വില ലഭിക്കുന്നില്ല. കോള്‍ഡ് സ്‌റ്റോറേജുകളിലെ വേണ്ടത്ര നിക്ഷേപം ഇല്ലാത്തത് കൊണ്ടാണിത്. വെയര്‍ ഹൗസുകളും പ്രൊസസിംഗ് കമ്പനികളെയും കയറ്റുമതി കമ്പനികളെയും നിയന്ത്രിക്കുന്നത് കൊണ്ടാണിത്. 1955ലെ അവശ്യ വസ്തു നിയമ പ്രകാരം ഇവരൊക്കെ കാര്‍ഷിക മേഖലയില്‍ നിയന്ത്രിക്കപ്പെടുകയാണ്. അവരെ കാര്‍ഷിക മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ സംഭവിക്കൂ എന്നും പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

ഇത്തരം കാര്യങ്ങളുടെ അപര്യാപ്തതയാണ് പല ഉല്‍പ്പന്നങ്ങള്‍ വിണിയിലേക്ക് എത്തിയിട്ടും കാര്യമായ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഇടപെടുന്നതിനായി വാണിജ്യ നയങ്ങള്‍ മാറ്റണമെന്നും, അതിലൂടെ കൂടുതല്‍ നിക്ഷേപം കാര്‍ഷിക മേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഹൈ പവേര്‍ഡ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അവശ്യ സാധനങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

സണ്ണി ലിയോണിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+