കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 പ്രതിപക്ഷ എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍, ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ്

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിന്റെ ഏഴാം ദിനത്തില്‍ സഭയില്‍ നടന്നത് നിര്‍ണായക കാര്യങ്ങള്‍. പ്രതിപക്ഷത്തിന്റെ അതിശക്തമായ പ്രതിഷേധം സഭയ്ക്കുള്ളിലും പുറത്തും ഇന്നും പ്രകടമായിരുന്നു. ഇരു സഭകളും പലതവണ തടസ്സപ്പെട്ടു. ജിഎസ്ടി നിരക്ക് വര്‍ധനവും വിലക്കയറ്റവും സഭയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു.

ഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെ

Recommended Video

cmsvideo
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India
1

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഷ്മിത ദേവ്, ഡോ ശന്തനും സെന്‍, ഡോല സെന്‍ എന്നിവരെല്ലാം സസ്‌പെന്‍ഷന്‍ നേരിട്ടവരിലുണ്ട്. ബാക്കിയുള്ളവരെല്ലാം ഈ ആഴ്ച്ചത്തേക്കാണ് വിലക്ക് നേരിട്ടത്. കഴിഞ്ഞ ദിവസം നാല് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം എല്ലാ ദിവസവും തടസ്സപ്പെടുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിലക്കയറ്റം പ്രധാന വിഷയമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇന്നത്തെ സഭാ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു എംപിമാരുടെ സസ്‌പെന്‍ഷന്‍.

ഈ ആഴ്ച്ച ഇനി 19 എംപിമാര്‍ സഭയിലുണ്ടാവില്ല. സഭയുടെ മാന്യതയ്ക്ക് ചേരാത്ത വിധം പ്രവര്‍ത്തിച്ചുവെന്നും, മുദ്രാവാക്യം വിളിച്ചുവെന്നും സസ്‌പെന്‍ഷന് കാരണമായി പറയുന്നു. കനമൊഴി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ എംപിമാരും നടപടി നേരിട്ടവരിലുണ്ട്.

ജമ്മു കശ്മീരില്‍ 2017 മുതല്‍ 28 അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഇവരെല്ലാം തീവ്രവാദി ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ മഹാരാഷ്ട്രക്കാരും ഒരാള്‍ ജാര്‍ഖണ്ഡുകാരനും, ഏഴ് പേര്‍ ബീഹാറില്‍ നിന്നുള്ളവരുമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം ദില്ലി പോലീസിലെ ഒഴിവുകളെ കുറിച്ചും നിത്യാനന്ദ റായ് പാര്‍ലമെന്റിനെ അറിയിച്ചു. 11991 ഒഴിവുകളാണ് നിലവില്‍ ദില്ലി പോലീസിലുള്ളത്.

അതിര്‍ത്തിയിലെ മയക്കുമരുന്ന് കടത്ത് വിജയകരമായി തടയാന്‍ ബിഎസ്എഫിന് സാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചു. അതിര്‍ത്തി നിര്‍ണയത്തിലൂടെയാണ് ഇത് സാധ്യമായത്. ബിഎസ്എഫ് ഇത്തരം സംസ്ഥാനങ്ങളില്‍ നേരത്തെ അധികാര പരിധി വര്‍ധിപ്പിച്ചിരുന്നു. ഇത് മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ അടക്കം സഹായകരമായിരുന്നു.

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ഡ്രോണുകളും, മറ്റ് ആധുനിക നിരീക്ഷണ സംവിധാനങ്ങളും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചു. ഇതിലൂടെ ദേശവിരുദ്ധ ശക്തികളെ നിയന്ത്രിക്കാനായി. ഇവരുടെ മയക്കുമരുന്ന് കടത്തും ആയുധക്കടത്തും കള്ളനോട്ട് കടത്തുമെല്ലാം നിയന്ത്രിക്കാനായാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

English summary
parliament round up: 19 opposition mp's suspended from rajya sabha for a week on day 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X