Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളമൊഴിയാതെ പാര്‍ലമെന്റ്, പലതവണ തടസ്സപ്പെട്ട് ഇരുസഭകളും, പാസാക്കിയത് ഈ ബില്ലുകള്‍

ദില്ലി: പാര്‍ലമെന്റില്‍ ഇന്നും ബഹളൊഴിയാത്ത ദിനം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ പ്രതിഷേധിച്ചു. വിലക്കയറ്റം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടല്‍, എന്നിവയെല്ലാം ചര്‍ച്ചയായി. പലതവണ രാജ്യസഭയും ലോക്‌സഭയും തടസ്സപ്പെട്ടു. ഇടയ്ക്കിടെ പിരിയേണ്ടിയും വന്നു. രാജ്യസഭ തുടങ്ങിയ ഉടന്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

1

പതിനൊന്നര വരെ ആദ്യ പിരിഞ്ഞു. പിന്നീടും ബഹളം തുടര്‍ന്നതോടെ സഭ രണ്ടര വരെ വീണ്ടും നിര്‍ത്തിവെച്ചു. ലോക്‌സഭയിലും സമാന സംഭവങ്ങളാണ് നടന്നത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ കറുപ്പണിഞ്ഞാണ് എത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും തടസ്സപ്പെട്ടു.

ഇന്ന് കറുത്ത വസ്ത്രമണിഞ്ഞാണ് കോണ്‍ഗ്രസ് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും തന്നെയായിരുന്നു പ്രധാന പ്രശ്‌നം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്‍നിരയിലുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടകീയ സംഭവങ്ങളാണ് പാര്‍ലമെന്റിന് പുറത്ത് അരങ്ങേറിയത്. കോണ്‍ഗ്രസ് എംപിമാര്‍, പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.

അവിടെ നിന്ന് ഇവര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ തലത്തില്‍ വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധമെന്നാണ് കോണ്‍ഗ്രസ് ഈ സമരത്തെ വിശേഷിപ്പിച്ചത്. അവശ്യ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തിയത്. തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.

ജിഎസ്ടിയുടെ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ ഒന്നാം നമ്പര്‍ ഗേറ്റില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വനിതാ എംപിമാര്‍ അണിനിരന്നു. എന്നാല്‍ പ്രതിഷേധക്കാരെ ദില്ലി പോലീസ് തടഞ്ഞു. ഇവരെ രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുവദിച്ചില്ല.

സോണിയാ ഗാന്ധി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. 64 കോണ്‍ഗ്രസ് എംപിമാരെയാണ് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തത്. കോമ്പറ്റീഷന്‍ ഭേദഗതി ബില്ലും ഇന്നും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്റെ പ്രവര്‍ത്തന രീതിയില്‍ മാറ്റം കൊണ്ടുവരുന്ന ബില്ലാണിത്.

അതേസമയം പാര്‍ലമെന്റ് അംഗങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ സമന്‍സ് അവഗണിക്കരുതെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രത്യേകിച്ച് ക്രിമിനല്‍ കേസുകളില്‍ ഹാജരാവാന്‍ പറഞ്ഞാല്‍ ഹാജരാവണമെന്നും നായിഡു പറഞ്ഞു.

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

സഭയുണ്ടെങ്കിലും ഇല്ലെങ്കിലും ഹാജരായേ തീരൂ. കാരണം നിയമം അനുസരിക്കുന്ന പൗരന്മാരാണ് നമ്മള്‍. നിയമത്തെയും നിയമ നടപടികളെയും ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഇത് പ്രതിപക്ഷത്തെ കൂടി ലക്ഷ്യമിട്ടുള്ള പരാമര്‍ശമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+