കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം; പാസാക്കിയത് ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്റെ അഞ്ചാം ദിനവും പ്രതിഷേധത്തില്‍ മുങ്ങി. വിലക്കയറ്റം, അവശ്യസാധനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് വര്‍ധന, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഇരുസഭകളിലുമായി ഉന്നയിച്ചത്. ഇന്ന് സഭ ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതേസമയം നിര്‍ണായകമായ ചില ബില്ലുകളും ഇന്ന് സഭ പാസാക്കി.

ഷിന്‍ഡെയ്‌ക്കൊപ്പം നേതാക്കള്‍, ഉദ്ധവിനൊപ്പം ജനങ്ങള്‍, ശിവസേനയുടെ തിരിച്ചുവരവിന് പ്ലാന്‍ ഇങ്ങനെഷിന്‍ഡെയ്‌ക്കൊപ്പം നേതാക്കള്‍, ഉദ്ധവിനൊപ്പം ജനങ്ങള്‍, ശിവസേനയുടെ തിരിച്ചുവരവിന് പ്ലാന്‍ ഇങ്ങനെ

1

ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍ 2022 ഇന്ന് ലോക്‌സഭയില്‍ പാസാക്കി. അന്റാര്‍ട്ടിക്ക് മേഖലയില്‍ ഇന്ത്യയുടെ റിസര്‍ച്ച് സ്റ്റേഷന്‍ ആഭ്യന്തര നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന ബില്ലാണ് പാസാക്കിയത്. ഈ ബില്‍ പാസാക്കിയതിന് പിന്നാലെ ലോക്‌സഭ തിങ്കളാഴ്ച്ചത്തേക്ക് പിരിയുകയായിരുന്നു.

ഇന്ത്യക്ക് അന്റാര്‍ട്ടിക്കയില്‍ രണ്ട് റിസര്‍ച്ച് സ്‌റ്റേഷനാണ് ഉള്ളത്. മൈത്രി, ഭാരതി എന്നിങ്ങനെയാണത്. ഇവിടെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ റിസര്‍ച്ച് നടത്തുന്നുണ്ട്. അന്റാര്‍ട്ടിക്കയിലേക്ക് അനുമതിയില്ലാതെയോ രേഖകളില്ലാതെയോ പോകുന്നത് തടയുന്നതാണ് ഈ ബില്‍.

അന്റാര്‍ട്ടിക് ട്രീറ്റി പ്രകാരമുള്ള നിയമമാണിത്. അന്റാര്‍ട്ടിക്കയിലെ റിസര്‍ച്ചിനായുള്ള ഫണ്ട് സ്വരൂപിക്കുന്ന കാര്യവും ബില്ലില്‍ പറയുന്നുണ്ട്. ഇതിനൊപ്പം അന്റാര്‍ട്ടികയും സംരക്ഷണവും, അതിന്റെ മഞ്ഞുപാളികളെ സംരക്ഷിക്കുന്നതും ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം കൊവിഡില്‍ നിന്ന് മുക്തരായവരില്‍ ഇരുപത് ശതമാനത്തോളം പേര്‍ക്ക് പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളുള്ളതായി ആഗോള തലത്തില്‍ തന്നെ പഠനങ്ങള്‍ തെളിയിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ദീര്‍ഘകാലത്തോളം നീണ്ട് നില്‍ക്കുന്ന പാര്‍ശ്വഫലങ്ങളാണ് അനുഭവപ്പെടുന്നത്.

കൊവിഡ് വരുന്നവര്‍ക്കെല്ലാം രോഗം പൂര്‍ണമായും ഭേദമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ അടുത്തിടെ പത്ത് മുതല്‍ 20 ശതമാനം വരെയുള്ളവര്‍ പല തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അവരുടെ തുടക്കത്തിലെ രോഗം ഭേദമായതിന് ശേഷമുള്ള കാര്യങ്ങളാണ് ഇതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

അഗ്നീപഥിനെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടായിരത്തോളം ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ മറുപടി. 2132 ട്രെയിനുകളാണ് ജൂണ്‍ 15നും ജൂണ്‍ 23നും ഇടയില്‍ റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇതിന് ശേഷം ശക്തമായി.

നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, ശിവസേന, ഡിഎംകെ, ആര്‍എസ്പി, എന്നിവരും പ്രതിഷേധത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി സഭയിലെത്തി മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് ഇനി ചില്ലറക്കാരല്ല, മധ്യപ്രദേശിലെ സൂചനകള്‍ പോസിറ്റീവ്, കാവിക്കോട്ടകള്‍ ഇളകും!!കോണ്‍ഗ്രസ് ഇനി ചില്ലറക്കാരല്ല, മധ്യപ്രദേശിലെ സൂചനകള്‍ പോസിറ്റീവ്, കാവിക്കോട്ടകള്‍ ഇളകും!!

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

English summary
parliament round up fifth day: opposition protest continues, india antartic bill passed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X