കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ഇന്നും പോര്, കര്‍ഷക വായ്പ എഴുതി തള്ളുന്നതില്‍ പ്രതിപക്ഷവുമായി തര്‍ക്കം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം ഒരിക്കല്‍ കൂടി ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് ട്രഷറി ബെഞ്ചും പ്രതിപക്ഷ ബെഞ്ചുകളും തമ്മിലായിരുന്നു കടുത്ത വാഗ്വാദം. കര്‍ഷക വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയമായിരുന്നു തര്‍ക്കത്തിന് കാരണം.

സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍

1

ഒടുവില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇടപെടേണ്ടി വന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം പ്രകാരം കര്‍ഷകരുടെ വായ്പ എഴുതി തള്ളയിട്ടില്ലെന്നും ഒടുവില്‍ സ്പീക്കര്‍ സഭയില്‍ അറിയിക്കേണ്ടിയും വന്നു. രാജ്യസഭാ പ്രവര്‍ത്തനം ഒരു മണിക്കൂറോളമാണ് തടസ്സപ്പെട്ടത്.

അതേസമയം സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ ശിവസേന എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇഡിയുടെ അറസ്റ്റില്‍ ചര്‍ച്ച വേണമെന്നായിരുന്നു ശിവസേന എംപിമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശിവസേനയുടെ നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു തള്ളി.

ഇതിനിടെ ശിവസേന എംപിമാരും മറ്റ് ചില പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് ഈ വിഷയം ഉന്നയിക്കാനായിരുന്നു ശ്രമം. ഇതോടെ ബഹളം ശക്തമായി. ഇതോടെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ സഭ പിരിയുകയും ചെയ്തു.

അതേസമയം യുഎസ് ഡോളറിനെതിരെയുള്ള മൂല്യം കുറയുന്നതിനിടെ ഇന്ത്യന്‍ രൂപയുടെ കാര്യത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. രൂപയുടെ മൂല്യം തകര്‍ന്നിട്ടില്ലെന്നും, അത് മുകളിലേക്ക് വരുമെന്നും ധനമന്ത്രി പറഞ്ഞു.

ആര്‍ബിഐ ഇക്കാര്യത്തില്‍ നിരന്തര പരിശോധന നടത്തുന്നുണ്ട്. ഗുരുതരമായ പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ തന്നെ ഇടപെടാറുണ്ടെന്നും നിര്‍മല വ്യക്തമാക്കി. ആര്‍ബിഐ ഇടപെടല്‍ രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനല്ല. കാരണം അതിന് സ്വന്തമായി തന്നെ മുന്നേറാനുള്ള കഴിവുണ്ടെന്നും നിര്‍മല പറഞ്ഞു.

അതേസമയം രാജ്യത്താകെ ആശങ്കയായ മങ്കിപ്പോക്‌സിനെ കുറിച്ചും ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പ്രതികരിച്ചു. നിലവില്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി പഞ്ഞു. രാജ്യത്ത് മങ്കിപ്പോക്‌സിനെ കുറിച്ച് അവബോധ ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നും, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് അക്കാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

നിതി ആയോഗിന്റെ നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഒരു വിദഗ്ധ സംഘം സംസ്ഥാന സര്‍ക്കാരുകളെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍

English summary
parliament round up: heated arguments in lok sabha over farm loan waiver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X