കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മന്ത്രി, സഭയില്‍ വഴങ്ങാതെ പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്റെ എട്ടാം ദിനവും കൊമ്പുകോര്‍ത്ത് കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ എംപിമാര്‍ മാപ്പുപറയണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അത് മാത്രമല്ല സഭയില്‍ ഇനി പ്ലക്കാര്‍ഡുകള്‍ കാണിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

1

ഇതുവരെ 24 പ്രതിപക്ഷ എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്. രാജ്യസഭയിലെ ഇരുപത് എംപിമാര്‍ക്കും,ലോക്‌സഭയിലെ നാല് പേര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയതിനും സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനും മോശം പെരുമാറ്റതിനുമാണ് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.

വിലക്കയറ്റത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയ ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നാണ് ത്തെിയതെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രതിപക്ഷത്തിന് ആവശ്യമാണെങ്കില്‍ ചര്‍ച്ച ഇന്ന് തന്നെ ആരംഭിക്കാമെന്നും ജോഷി വ്യക്തമാക്കി.

അതേസമയം സിഎപിഎഫിലെ 84405 ഒഴിവുകളില്‍ എത്രയും പെട്ടെന്ന് നിയമനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. 25271 കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കുള്ള പരീക്ഷകള്‍ നടന്നു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് ഭൗമ ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്താകെ 3782 ഉരുള്‍പ്പൊട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 2239 എണ്ണം കേരളത്തിലാണ്. രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാളാണ്. ഇവിടെ 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 376 ഉരുള്‍പ്പൊട്ടലുണ്ടായി.

കോണ്‍ഗ്രസിന്റെ പ്രതിഷേധവും ഇന്ന് സഭയില്‍ ഉയര്‍ന്നു. വിജയ് ചൗക്കിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. പോലീസ് പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ കശാപ്പ് ചെയ്തതാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ പ്രതിപക്ഷ മുക്ത ഭാരതത്തിനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ സഭാ കക്ഷി നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും അധീര്‍ രഞ്ജന്‍ ചൗധരിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് എംപിമാരെ ഇവര്‍ അണിനിരത്തി.

മേഘദേവത തന്നെ, ആരും ആ സൗന്ദര്യത്തില്‍ മയങ്ങിപ്പോകും, നിഖിലയുടെ ക്യൂട്ട്‌നെസ്സിന് വിശേഷണമില്ല, വൈലായി ചിത്രങ്ങള്‍

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ കുറിച്ചാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. ഇതിനൊപ്പം പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കാര്യവും കോണ്‍ഗ്രസ് ഉന്നയിച്ചു. വിലക്കയറ്റം, അവശ്യ സാധനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചതുമെല്ലാം കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഉന്നയിച്ചു.

ഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെ

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
parliament round up: minister said suspension should be revoked if they apologise, opposition says no
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X