കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ, വര്‍ഷകാല സെഷനും അവസാനം, സഭ പിരിഞ്ഞു

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി സര്‍ക്കാര്‍. വിടവാങ്ങല്‍ പ്രസംഗം അടക്കം ഇന്ന് രാജ്യസഭയില്‍ അരങ്ങേറി. അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനവും ഇന്ന് അവസാനിച്ചു. പറഞ്ഞതിനും നാല് ദിവസം മുമ്പാണ് സെഷന്‍ അവസാനിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭ പിരിച്ചുവിട്ടു.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

1

അനിശ്ചിത കാലത്തേക്കാണ് പിരിഞ്ഞത്. 16 ദിവസത്തോളം സഭ ചേര്‍ന്നതായും, ഏഴോളം ബില്ലുകള്‍ പാസാക്കിയതായും സ്പീക്കര്‍ പറഞ്ഞു. അതേസമയം നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. സഭാ സമ്മേളനത്തിന്റെ വിശദമായ വിവരങ്ങള്‍ രാജ്യസഭാ സെക്രട്ടേറിയേറ്റില്‍ ലഭിക്കും.

ജൂലായ് പതിനെട്ടിനാണ് സഭ ആരംഭിച്ചത്. ഓഗസ്റ്റ് പന്ത്രണ്ട് വരെ തുടരേണ്ടതായിരുന്നു. ഇന്ന് സഭയില്‍ പ്രധാന ആകര്‍ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമായിരുന്നു. നായിഡുവിന് വേണ്ടിയുള്ള വിടവാടങ്ങല്‍ പ്രസംഗമായിരുന്നു ഇത്. നായിഡുവിന്റെ അഞ്ച് വര്‍ഷകാലം ഏറ്റവും ഗുണമുണ്ടായ വര്‍ഷമായിരുന്നുവെന്ന് മോദി പറഞ്ഞു. സഭാ നടപടികള്‍ ഏറ്റവും മികച്ച രീതിയില്‍ നടന്നുപോയിരുന്നു.

നായിഡുവിന്റെ വണ്‍ ലൈന്‍ തമാശകള്‍ ഏറെ രസകരമായിരുന്നുവെന്നും മോദി പറഞ്ഞു. സഭയുടെ പ്രവര്‍ത്തനം നിലവാരം ഏറ്റവും വര്‍ധിച്ചത് നായിഡുവിന്റെ കാലത്താണ്, അച്ചടക്കവും പരിചയസമ്പത്തും കൊണ്ടാണ് അദ്ദേഹം സഭ നയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള നിയമവും ലോക്‌സഭയില്‍ അവതരിപ്പിച്ചു. വിവേചനമില്ലാതെ വൈദ്യുത വിതരണം ലഭിക്കുന്നതിനുള്ള നിയമമാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഇന്ന് സഭയിലുണ്ടായിരുന്നു. ഈ ബില്ലില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ എടുത്ത് കളയുന്ന നിര്‍ദേശങ്ങളുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രി ആര്‍കെ സിംഗാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിടാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി നിയമം കൊണ്ടുവരുന്നതെന്നാണ് തീരുമാനം. പ്രതിപക്ഷവുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും.

വൈദ്യുത മേഖലയെ തന്നെ സ്വകാര്യവത്കരിക്കുന്ന ബില്ലാണിത്. ഈ ബില്‍ പാസാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് വിതരണക്കാരന്‍ വൈദ്യുതി നല്‍കണമെന്ന് തീരുമാനിക്കാം. ഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസ് പോലെയാണിത്.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

ചോദ്യോത്തര വേളയില്‍ കേന്ദ്ര മന്ത്രിയുടെ സീറ്റിന് അരികിലേക്ക് എത്തിയ പ്രതിപക്ഷ അംഗങ്ങളെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വിലക്ക്. തന്റെ അനുവാദമില്ലാതെ ആരും അനങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
parliament round up: venkaiah naidu gets farewell, parliament adjourned for sine dine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X