രണ്ടാം ദിനത്തിലും പാര്‍ലമെന്റില്‍ ബഹളം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിനത്തിലും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പലതവണ സഭ തടസപ്പെട്ടു. സഭ നേരത്തെ പിരിയുകയും ചെയ്തു തുടക്കത്തിലേ ഉള്ള പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണി വരെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന സഭ നാളത്തേക്ക് പിരിയുകയായിരുന്നു. വിലക്കയറ്റം, പണപ്പെരുപ്പം, പോലുള്ള വിഷയങ്ങളായിരുന്നു പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ഉന്നയിച്ചത്. പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്.

പാര്‍ലമെന്റ് വളപ്പില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് തുടങ്ങിയത്. പാക്ക് ചെയ്ത പാല്‍, തൈര് അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയും സമരത്തിലേക്ക് എത്തി. വൈകാതെ തന്നെ പ്രതിപക്ഷ എംപിമാരും ഇതോടൊപ്പം ചേര്‍ന്നു. എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ് വാദി പാര്‍ട്ടിയുടെ രാംഗോപാല്‍ യാദവ്, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി എന്നിവരെല്ലാം പ്രതിഷേധത്തില്‍ പങ്കാളിയായി. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ഈ പ്രതിഷേധം അരങ്ങേറിയത്.
കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസിന്റെ എംപിമാര്‍ എല്‍പിജിയുടെ വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ 32 ബില്ലുകള്‍ രണ്ട് സഭയിലുമായി അവതരിപ്പിക്കാനുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതില്‍ പതിനാലെണ്ണം തയ്യാറായി കഴിഞ്ഞു. എല്ലാ ബില്ലിലും ജനാധിപത്യപരമായ ചര്‍ച്ചകള്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാര്‍ലമെന്റിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതില്‍ ചില ബില്ലുകള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തത്. പക്ഷേ ചര്‍ച്ചയില്ലാതെ ഒരു ബില്ലും പാസാക്കില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയെ അറിയിച്ചു. ഇതില്‍ 1.70 ലക്ഷം പേര്‍ അമേരിക്കന്‍ പൗരത്വമാണ് നേടിയത്. വിദേശകാര്യ മന്ത്രാലയം നല്‍കിയ വിവരങ്ങളാണിത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് 120ഓളം രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചവരുണ്ടെന്ന് മന്ത്രി പറഞ്ഞു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ജര്‍മനി, സ്വീഡന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ പൗരത്വം നേടിയവരാണ് ഇതിലുള്ളത്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
അതേസമയം 2019 മുതല്‍ 36.29 ലക്ഷം സൈബര്‍ സുരക്ഷ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്തനെന്ന് കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര അറിയിച്ചു. അതേസമയം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എത്ര മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന രേഖകള്‍ സൂക്ഷിക്കാറില്ലെന്നും നിത്യാനന്ദ റായ് പറഞ്ഞു.












Click it and Unblock the Notifications