17 പ്രതിപക്ഷ പാര്‍ട്ടികള്‍, പാര്‍ലമെന്റില്‍ വ്യത്യസ്ത പ്രതിഷേധം, ബജറ്റ് സെഷന്‍ തടസ്സപ്പെട്ടു

ദില്ലി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ വ്യത്യസ്ത സമരത്തില്‍ തടസ്സപ്പെട്ട് ബജറ്റ് സെഷന്‍. അദാനി വിഷയത്തില്‍ സംയുക്ത സമിതി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തി, പാര്‍ലമെന്റ് കെട്ടിടത്തില്‍ ഒന്നാം നിലയിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അടക്കമുള്ള പതിനേഴ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍ ഈ പ്രതിഷേധത്തിലുണ്ടായിരുന്നു. ഡിഎംകെ, ഇടതുപാര്‍ട്ടികള്‍, ബിആര്‍എസ്, എഎപി എന്നിവരെല്ലാം ഒരുമിച്ച് പ്രതിഷേധത്തിന് ഇറങ്ങി.
മോദാനി, ഞങ്ങള്‍ക്ക് ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മോദി-അദാനി ഭായ് ഭായ്, എന്ന് പ്രതിപക്ഷം കേന്ദ്രത്തെ പരിഹസിക്കുകയും ചെയ്തു. വലിയ കറുത്ത ബാനര്‍ ഉയര്‍ത്തി പിടിച്ചായിരുന്നു ഈ പ്രതിഷേധം.
ജെപിസി അന്വേഷണം വേണമെന്നായിരുന്നു പ്രധാന ആവശ്യം. ഹിന്‍ഡര്‍ബര്‍ഗ് വിഷയത്തില്‍ കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ഈ പ്രതിഷേധത്തിന്റെ ഭാഗമായില്ല. അവരുടെ അഭാവം നന്നായി പ്രകടമായിരുന്നു. കോണ്‍ഗ്രസുമായി അകല്‍ച്ചയിലായത് കൊണ്ടാണ് പ്രതിഷേധ പ്രകടനത്തില്‍ തൃണമൂല്‍ ഇല്ലാതിരുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ജെപിസി അന്വേഷണത്തിനായി ശക്തമായി വാദിക്കുന്നുണ്ട്. അതേസമയം ബിജെപി എംപിമാര്‍ സഭാ നടപടികള്‍ ഇത്തവണയും തടസ്സപ്പെടുത്തി. ലണ്ടനില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ബിജെപി എംപിമാര്‍ തുടര്‍ന്നത്.
മാര്‍ച്ച് പതിമൂന്നിന് ബജറ്റ് സെഷന്റെ രണ്ടാം പാദത്തിനായി ചേര്‍ന്നെങ്കിലും ഇതുവരെ ഒരു ദിവസം പോലും പാര്‍ലമെന്റ് പ്രവര്‍ത്തിച്ചിട്ടില്ല. ഇന്നും രണ്ട് സഭയും പിരിച്ചുവിട്ടു. മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ സഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷത്തെയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തന്റെ ചേംബറില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇരുകക്ഷികളും തന്റെ നിലപാടില്‍ നിന്ന് പിന്നോക്കം പോയിട്ടില്ല.












Click it and Unblock the Notifications