ഉടമസ്ഥയുടെ കൊലപാതകിയെ കണ്ടെത്തിയ ആ തത്ത ചത്തു
ആഗ്ര: തന്റെ യജമാനയുടെ കൊലയാളിയെ ലോകത്തെ അറിയിച്ച താരമായി മാറിയ മിട്ടു എന്ന തത്ത ചത്തു. മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ യജമാനയെ കൊന്ന കൊലയാളിയുടെ പേര് തത്ത ഗൃഹനാഥനെ അറിയിച്ചത്. തുടര്‍ന്ന് മിട്ടുവിനെ കൊലപാതകിയെ പിടികൂടാന്‍ സഹായിച്ച തത്ത എന്ന പേരില്‍ മാധ്യമങ്ങളും വാഴ്ത്തി. പൂച്ച പിടിച്ചതിനെത്തുടര്‍ന്നാണ് 28 വയസുള്ള മിട്ടു ചത്തത്.
ഫെബ്രുവരിയിലാണ് തന്റെ യജമാനയുടെ കൊലയാളിയെ മിട്ടു ലോകത്തെ അറിയിച്ചത്. വിജയ് ശര്‍മ്മയുടെയും ഭാര്യ നീലത്തിന്റെയും കുടുംബാംഗം തന്നെയായിരുന്നു മിട്ടു. ഫെബ്രുവരിയിലാണ് നീലത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടമസ്ഥയുടെ മരണത്തോടെ തത്ത ദുഖത്തിലായി.

മാത്രമല്ല ദമ്പതിമാരുടെ അനന്തിരവന്‍ വീട്ടിലെത്തുമ്പോള്‍ തത്ത ബഹളം വയ്ക്കാനും ഭക്ഷണം കഴിയ്ക്കാതിരിയ്ക്കാനും തുടങ്ങി. തുടര്‍ന്ന് തനിയ്ക്ക് സംശയമുള്ളവരുടെ പേരുകള്‍ ഗൃഹനാഥന്‍ തത്തയെ പറഞ്ഞ് പഠിപ്പിച്ചു, ഇതില്‍ നിന്നും കൊല നടത്തിയ അനന്തിരവന്റെ പേര് തത്ത പറയുകയും ചെയ്തു. അതോടെ അയാള്‍ പൊലീസ് പിടിയിലായി.
ഉടമസ്ഥയുടെ പൊലപാതകിയെ കാട്ടിക്കൊടുത്ത തത്ത നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരിയായി. തത്തയുടെ മരണം തന്നെയും മകളെയും ഏറെ വേദനിയ്പ്പിയ്ക്കുന്നെന്ന് വിജയ് ശര്‍മ്മ പറഞ്ഞു. നാട്ടുകാരകും അയല്‍ക്കാരും ചേര്‍ന്ന് തത്തയ്ക്ക് അന്ത്യയാത്ര നല്‍കി.












Click it and Unblock the Notifications