കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്ത ഉടന്‍ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചത് നാല് തവണ. എന്നാല്‍ മമത ബാനര്‍ജി ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. ഇന്ത്യ ടുഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടപടിക്രമം അനുസരിച്ച്, ഒരാള്‍ അറസ്റ്റിലാകുമ്പോള്‍ അയാള്‍ക്ക് കുടുംബാംഗമോ ബന്ധുവോ സുഹൃത്തോ ആയ ഒരാളെ അറിയിക്കാം. അറസ്റ്റിലായിരിക്കെ, തന്റെ അറസ്റ്റിനെക്കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നതായി പാര്‍ത്ഥ ചാറ്റര്‍ജി ഇ ഡി ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു.

ഐസിയുവില്‍ മുഷ്ടി ചുരുട്ടി, ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു..'ലാല്‍സലാം സഖാവേ'; ജോ ജോസഫിന്റെ വൈറല്‍ കുറിപ്പ്ഐസിയുവില്‍ മുഷ്ടി ചുരുട്ടി, ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു..'ലാല്‍സലാം സഖാവേ'; ജോ ജോസഫിന്റെ വൈറല്‍ കുറിപ്പ്

1

പുലര്‍ച്ചെ 2.31, 2:33, 3:37, 9:35 എന്നിങ്ങനെ നാല് കോളുകള്‍ വഴി മമത ബാനര്‍ജിയെ ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും ഒരു കോളിനും മറുപടി ലഭിച്ചില്ല. ശനിയാഴ്ച രാവിലെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. പശ്ചിമ ബംഗാള്‍ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമാണ് പാര്‍ത്ഥ ചാറ്റര്‍ജി.

2

മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായിയായ അര്‍പിത മുഖര്‍ജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് 21 കോടി രൂപ കണ്ടെടുത്തതിനെ തുടര്‍ന്നാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. അര്‍പിത മുഖര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തിങ്കളാഴ്ച പി എം എല്‍ എ കോടതിയില്‍ ഹാജരാക്കും.

3

അതേസമയം സംഭവം തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും മമത ബാനര്‍ജിക്കും കനത്ത നാണക്കേടുണ്ടായിക്കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണം സമയബന്ധിതമായി നടത്തണമെന്നും എത്ര വലിയ നേതാവായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല എന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരസ്യ നിലപാട്. മമത ബാനര്‍ജി ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

4

2016ലെ മമത ബാനര്‍ജി മന്ത്രിസഭയില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇക്കാലയളവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഇ ഡി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡും വഴിയുള്ള നിയമനങ്ങളിലാണ് കോഴ ഇടപാട് നടന്നത് എന്നാണ് കണ്ടെത്തല്‍.

5

ഇതിനെ തുടര്‍ന്ന് മന്ത്രിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നടി കൂടിയായ അര്‍പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ ഇ ഡി കണ്ടെടുത്തിരുന്നു. ഇത് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വാങ്ങിയ കോഴയാണ് എന്നാണ് ഇ.ഡി പറയുന്നത്. അതേസമയം നിലവില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നിയമന അഴിമതി സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിനു സമാന്തരമായാണ് ഇ ഡിയുടെ ഇടപെടല്‍.

'കരുണാകരനോട് അന്ന് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു... ഒന്നും വേണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് ചെന്നിത്തല'കരുണാകരനോട് അന്ന് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു... ഒന്നും വേണ്ടായിരുന്നു'; തുറന്ന് പറഞ്ഞ് ചെന്നിത്തല

6

ഇതിനെ തുടര്‍ന്ന് മന്ത്രിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നടി കൂടിയായ അര്‍പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ ഇ ഡി കണ്ടെടുത്തിരുന്നു. ഇത് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വാങ്ങിയ കോഴയാണ് എന്നാണ് ഇ.ഡി പറയുന്നത്. അതേസമയം നിലവില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നിയമന അഴിമതി സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിനു സമാന്തരമായാണ് ഇ ഡിയുടെ ഇടപെടല്‍.

8

ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ നിലവില്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. അര്‍പിത ചാറ്റര്‍ജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫയലുകളില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇ ഡി പറയുന്നു. സംഭവം രാഷ്ട്രീയ ആയുധമാക്കി ഇതിനോടകം ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

English summary
Partha Chatterjee dialled Mamata Banarjee 4 times when ED take him; but she didn't attend the phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X