പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ നല്കി ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സ്, സഹതാരങ്ങളോടും അഭ്യർത്ഥന
ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. നിലവില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് അദ്ദേഹം. ഐപിഎല്ലിലെ മറ്റ് താരങ്ങളും സംഭാവന ചെയ്യണമെന്ന് കമ്മിന്‍സ് അഭ്യര്‍ത്ഥിച്ചു. കൊല്‍ക്കത്ത 15.5 കോടി രൂപയ്ക്കാണ് കഴിഞ്ഞ താരലേലത്തില്‍ കമ്മിന്‍സിനെ സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരം ഒരുപോലെ തിളങ്ങുന്നുണ്ട്.

അതേസമയം ബയോ ബബിളിന് പുറത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ ശരിക്കും സങ്കടപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ സാഹചര്യം ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഏര്റവും സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഞാന്‍ കണ്ടുമുട്ടിയവരെല്ലാം വളരെ നല്ലവരാണ്. എനിക്ക് ഇന്ന് ഇന്ത്യയില്‍ ഒരുപാട് പേര് കൊവിഡ് കാരണം ബുദ്ധിമുട്ടുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ ഞാന്‍ വല്ലാതെ ദു:ഖിക്കുന്നു. ഒരുപാട് ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ ഐപിഎല്‍ നടത്താന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടെന്നും കമ്മിന്‍സ് പറഞ്ഞു.
ഇന്ത്യ കഠിനമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍ കുറച്ച് നേരത്തേക്ക് എങ്കിലും സന്തോഷം നല്കാന് ഐപിഎല്ലിന് സാധിക്കും. പല ഇടങ്ങളിലും ലോക്ഡൗണ്‍ ഉള്ളതിനാല്‍ അവര്‍ക്ക് ഇതൊരു നല്ല കാര്യമായിരിക്കും. അത് ഇന്ത്യയിലെ സര്‍ക്കാരിനും അറിയാം. കളിക്കാരെന്ന നിലയില്‍ ഈ ഐപിഎല്‍ നിരവധി പേരിലേക്ക് എത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അതുകൊണ്ട് പിഎം കെയേഴ്സ് ഫണ്ടിലേക്ക് ഞാന്‍ സംഭാവന നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ ആശുപത്രികളിലേക്ക് ഓക്സിജന്‍ വാങ്ങാന്‍ ഈ തുക ഉപയോഗിക്കാമെന്നും കമ്മിന്‍സ് പറഞ്ഞു.
ഐപിഎല്ലിലെ സഹതാരങ്ങളും ഇന്ത്യയുടെ സ്നേഹമറിഞ്ഞ ലോകത്ത് എവിടെയുള്ള കളിക്കാരും ദയവായി പിഎം കെയേഴ്സിലേക്ക് സംഭാവന ചെയ്യണമെന്നും കമ്മിന്‍സ് അഭ്യര്‍ത്ഥിച്ചു. അതേസമയം ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പലയിടത്തും ഐസിയു കിടക്കള്‍ വരെ കുറഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെയുള്ള പ്രതിസന്ധി അതിശക്തമായി തുടരുകയാണ്. വിദേശത്ത് നിന്ന് അടക്കം ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications