നടനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി! പിന്നില്‍ നടി അതിഥി മേനോന്‍ എന്ന് ആരോപണം? ഒടുവില്‍
തമിഴ്നടനെ മലയാളി നടി തട്ടിക്കൊണ്ടുപോയെന്ന് പരാതി. എന്നാല്‍ നടന്‍ തിരിച്ചെത്തിയതോടെ കളി മാറി. നടനും കുടുംബത്തിനുമെതിരെ പോലീസില്‍ മറ്റൊരു പരാതി നല്‍കി കുടുക്കി നടിയുടെ പ്രതികാരം. സിനിമയെ വെല്ലുന്ന തട്ടികൊണ്ടുപോകല്‍ സംഭവത്തില്‍ ഒടുവില്‍ നടനെതിരെ പോലീസ് കേസെടുത്തു.
തമിഴ്നടന്‍ അഭി ശരണവന്‍റെ പിതാവാണ് മലയാളി നടി അതിഥി മേനോനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവം ഇങ്ങനെ

പ്രണയത്തില്‍
തമിഴ്നടന്‍ അഭി ശരണവനും മലയാളി നടി അതിഥി മേനോനും പട്ടാധാരി എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2016 ലാണ് ചിത്രം റിലീസ് ചെയ്തത്. അന്നുമുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.

കേരളത്തിലേക്ക് മടങ്ങി
എന്നാല്‍ നാളുകള്‍ക്ക് ശേഷം ഇവര്‍ പിരിഞ്ഞു. ഇതോടെ അതിഥി കേരളത്തിലേക്ക് മടങ്ങി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അഭിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാജേന്ദ്ര പാണ്ഡ്യന്‍ പോലീസില്‍ പരാതി നല്‍കി.

തട്ടിക്കൊണ്ടുപോയി
വലസരവക്കം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ തന്‍റെ മകനെ ദിവസങ്ങളായി കാണാനില്ലെന്നും നടി അതിഥി മേനോനാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും രാജേന്ദ്ര പാണ്ഡ്യന്‍ ആരോപിച്ചിരുന്നു.

പോലീസ് സ്റ്റേഷനില്‍
എന്നാല്‍ പരാതി കൊടുത്ത പിന്നാലെ തന്നെ അഭി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. അച്ഛന്‍റെ സ്വഭാവത്തെ തുടര്‍ന്നാണ് താന്‍ വീട് വിട്ടതെന്നും താന്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നുവെന്നും നടന്‍ പോലീസില്‍ പറഞ്ഞു.

പരാതിയില്‍
ഇതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഭി ശരവണനെതിരെ നടി പോലീസില്‍ പരാതി നല്‍കി. അഭിക്കെതിരെ നിരവധി ആരോപണങ്ങളാണ് നടി പരാതിയില്‍ ഉന്നയിച്ചത്.

വ്യാജ രേഖകള്‍
ബന്ധം പിരിഞ്ഞത് മുതല്‍ അഭി തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്ന് അതിഥി ആരോപിച്ചു. തങ്ങളുടെ വിവാഹം കഴിഞ്ഞെന്നാണ് അഭി പറഞ്ഞു നടക്കുന്നത്. ഇത് തെളിയിക്കാനായി നിരവധി കള്ള രേഖകകളും അഭി തയ്യാറാക്കിയിട്ടുണ്ട്, നടി പറഞ്ഞു.

ഹാക്ക് ചെയ്തു
ഈ ജനുവരിയില്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തന്‍റെ സ്വാകര്യ വിവരങ്ങള്‍ പലതും ചോര്‍ത്തിയെന്നും നടി ആരോപിച്ചു.

സഹോദരിക്കെതിരെ
ഇതുകൊണ്ടാണ് താന്‍ അഭിക്കെതിരെ പരാതി നല്‍കിയത്. മധുര കോടതിയില്‍ തനിക്കെതിരെ വ്യാജ രേഖകള്‍ അഭി നല്‍കിയെന്നും തന്‍റെ സഹോദരിയെ ആക്രമിക്കാനും നടന്‍ ശ്രമിച്ചെന്നും അതിഥി ആരോപിച്ചു.












Click it and Unblock the Notifications