കശ്മീരില്‍ പിഡിപി നേതാക്കള്‍ തടങ്കലില്‍, ഫാറൂഖ് അബ്ദുള്ളയെ കണ്ട് കശ്മീരി പണ്ഡിറ്റ് സംരംഭകര്‍!!
ശ്രീനഗര്‍: കശ്മീരില്‍ നിര്‍ണായക നീക്കങ്ങള്‍. നേരത്തെ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടി നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവ് ഫാറൂഖ് അബ്ദുള്ള കശ്മീരി പണ്ഡിറ്റ് സംരംഭകര്‍ നേരിട്ട് കണ്ടിരിക്കുകയാണ്. ബിജെപിയെ ഞെട്ടിക്കുന്ന നീക്കമാണിത്. ഇവര്‍ക്ക് വേണ്ടിയാണ് ബിജെപി രാഷ്ട്രീയ പോരാട്ടം നടത്തുന്നത്. ഗുപ്കര്‍ ഉടമ്പടിക്ക് പിന്തുണയും ഇവര്‍ അറിയിച്ചു. നേരത്തെ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന് പൂര്‍ണമായ പിന്തുണ ഫാറൂഖ് അബ്ദുള്ള നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിന് വേണ്ടി പോരാടുമെന്ന് ഈ സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കശ്മീരികളെ തടങ്കലില്‍ വെക്കുന്നതിനെതിരെ പിഡിപി പ്രവര്‍ത്തകരും നേതാക്കളും തെരുവിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നിരവധി പ്രമുഖ നേതാക്കളും അറസ്റ്റിലായെന്നാണ് സൂചന. ശ്രീനഗറിലെ ഷെരെ കശ്മീര്‍ പാര്ക്കിന് സമീപമുള്ള പാര്‍ട്ടി ഓഫീസിന് ചുറ്റും ഇവര്‍ ഒത്തുച്ചേര്‍ന്നിരുന്നു. ഇവിടെ നിന്ന് മാര്‍ച്ച ആരംഭിക്കാനായിരുന്നു ശ്രമം. ഇവര്‍ ജയിലില്‍ അടച്ച കശ്മീരില്‍ വിട്ടയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. മെഹബൂബ മുഫ്തി അടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Recommended Video
പ്രതിഷേധക്കാര്‍ നഗരമധ്യത്തിലേക്ക് എത്തുന്നതിനിടെയാണ് ഇവരെ പോലീസ് തടഞ്ഞതും അറസ്റ്റ് ചെയ്തതും. ഇവരില്‍ പലരും ഇപ്പോള്‍ കസ്റ്റഡിയിലാണ്. സമാധാനപരമായ നടത്തുന്ന സമരത്തെയാണ് പോലീസ് തടഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. യുവാക്കള്‍ക്കെതിരെ അതിക്രമങ്ങള്‍, മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, ഏറ്റവും മോശം രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയാണ് കശ്മീരില്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോലീസ് രാഷ്ട്രീയ പാര്‍ട്ടികളെ അടിച്ചമര്‍ത്തി കൊണ്ട് നില സാധാരണ ഗതിയിലേക്ക് കൊണ്ടുവന്നെന്ന് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി ട്വീറ്റ് ചെയ്തു.
അതേസമയം കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഇനിയും നടക്കുമെന്നാണ് രാഷ്ട്രീയ സഖ്യം സൂചിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളില്‍ നിന്ന് തന്നെ പിന്തുണ വന്നതോടെ കേന്ദ്ര സര്‍ക്കാരും സമ്മര്‍ദത്തിലാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനാവില്ലെങ്കിലും, കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരെ മുഴുവന്‍ വിട്ടയച്ച് രാഷ്ട്രീയ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടി വരും. കശ്മീരില്‍ ഒരു വര്‍ഷമായി ബിജെപി മാത്രമാണ് പ്രവര്‍ത്തനം നടത്തുന്നത്. ഭീകര സംഘടനകളില്‍ യുവാക്കള്‍ കൂടുതലായി ചേരുന്നതും സര്‍ക്കാരിനും സൈന്യത്തിനും തലവേദനയാണ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications