Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പകരം വെക്കാനില്ലാത്ത സ്‌നേഹം, ഇണയുടെ മൃതദേഹത്തെ അനുഗമിച്ച് മയില്‍, വൈറല്‍ വീഡിയോ

ദില്ലി: വേര്‍പിരിയാനാവാത്ത സ്‌നേഹം മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, അത് മൃഗങ്ങള്‍ക്കിടയിലും പലപ്പോഴായി പ്രകടമാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലാകെ വൈറലാവുന്നത്. ഇണയുടെ മൃതദേഹത്തെ അനുഗമിക്കുന്ന മയിലിന്റെ വീഡിയോയാണിത്. രണ്ട് പേര്‍ ഈ മയിലിന്റെ മൃതദേഹം എടുത്ത് കൊണ്ടുപോകുമ്പോള്‍ രണ്ടാമത്തെ മയില്‍ അതിനെ പിന്തുടരുന്നതാണ് വീഡിയോയിലുള്ളത്. ആരുടെയും മനസ്സലിയിക്കുന്ന വീഡിയോ ആണിത്. നാല് വര്‍ഷത്തോളം ഈ ഇണക്കിളികള്‍ ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ മയിലിന്റെ വിയോഗത്തിലും പങ്കാളിക്ക് വിട്ടുപോകാന്‍ മനസ്സ് വരുന്നില്ല എന്ന് വ്യക്തമായിരുന്നു.

1

ഒരുപാട് ദൂരം ഇണയുടെ മൃതദേഹത്തിന് പിന്നാലെ ഈ മയില്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കാസ്വാനാണ് ഈ വീഡിയോ ട്വിറ്റ് ചെയ്തത്. രാജസ്ഥാനിലെ കുച്ചേര ടൗണില്‍ നിന്നുള്ളതാണ് ഈ വീഡിയോ. തനിക്ക് വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്ത് ലഭിച്ചതാണ് ഈ വീഡിയോയെന്നും കാസ്വാന്‍ കുറിച്ചു. ദൈനിക് ഭാസ്‌കര്‍ നേരത്തെ ഇതേ കുറിച്ച് നല്‍കിയ വാര്‍ത്തയും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാംസ്വരൂപ് ബിഷ്‌ണോയ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 1.26 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. മനസ്സലയിക്കുന്ന വീഡിയോ ആണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.

വളരെ സങ്കടകരമാണ് ഈ വീഡിയോ. മനുഷ്യരേക്കാള്‍ സ്‌നേഹമുള്ളവരാണ് പക്ഷികളും മൃഗങ്ങളുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ പക്ഷി സ്‌നേഹിക്ക് ആ മയിലിന്റെ സങ്കടം മനസ്സിലാകുമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. മനുഷ്യരായാലും പക്ഷികളായാലും ഒരാളുടെ വിയോഗത്തില്‍ വേദനിക്കും. പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും ഇത്തരത്തിലാണ് പെരുമാറുക. കാരണം ജീവിതത്തില്‍ വലിയൊരു ശൂന്യതയുണ്ടാവുന്നത് കൊണ്ടാണ് എല്ലാവരും പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ സങ്കടപ്പെടുന്നതെന്ന് പ്രദീപ്കുമാര്‍ ഗാംഗുലിയെന്ന വ്യക്തി കുറിച്ചു. ആധുനിക മാനുഷിക ബന്ധങ്ങള്‍ കണ്ണ് തുറന്ന് കാണേണ്ടതാണ് മയിലിന്റെ സ്‌നേഹമെന്നും മറ്റൊരാള്‍ കുറിച്ചു.

മയില്‍ ദേശീയപക്ഷിയായതിനാല്‍ അതിന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടോ എന്നും രവീന്ദ്ര റാവു എന്ന വ്യക്തി ചോദിച്ചിട്ടുണ്ട്. അതേസമയം പര്‍വീണ്‍ കാസ്വാന്‍ ഇത്തരം വീഡിയോകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. മൃഗങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാണിക്കാനായിട്ടാണ് അദ്ദേഹം ശ്രമിക്കുന്നത്. അടുത്തിടെ ഒരു പുള്ളിപ്പുള്ളി പൂട്ടിയിട്ട് ഗേറ്റിന് മുകളിലൂടെ ചാടി, പട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+