Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു സമ്പിഗെ റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് കാൽനട അണ്ടർപാസ് വരുന്നു; ചിലവ് 5.5 കോടി രൂപ

ബെംഗളൂരു: ശ്രീരാംപുരം, ശേഷാദ്രിപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് സന്തോഷ വാർത്ത. ഉടൻ തന്നെ ഇവിടെയുള്ള സമ്പിഗെ റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് സുരക്ഷിതവും എളുപ്പവുമായ യാത്രാസൗകര്യം ലഭിക്കും. സ്വതന്ത്ര പാല്യ ഭാഗത്തെയും മെട്രോ സ്‌റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കാൽനട അണ്ടർപാസ് നിർമ്മിക്കാൻ സൗത്ത് വെസ്‌റ്റേൺ റെയിൽവേ തീരുമാനിച്ചതോടെയാണ് ഇത്.

ഏകദേശം 5.5 കോടി ചെലവിൽ നിർമ്മിക്കുന്ന അണ്ടർപാസ് പൂർണമായും ഭൂമിക്കടിയിലൂടെ ആയിരിക്കും കടന്നുപോവുക. 5 മീറ്റർ വീതിയും 2.6 മീറ്റർ ഉയരവും ഉള്ള ഈ പാതയിലൂടെ യാത്രക്കാർക്ക് റെയിൽപാളങ്ങൾ മുറിച്ചുകടക്കാതെ സുരക്ഷിതമായി മെട്രോ സ്‌റ്റേഷനിലെത്താൻ കഴിയും. നിലവിൽ നിരവധി പേർ തിരക്കേറിയ റെയിൽപാളങ്ങൾ മുറിച്ചുകടന്നും ഇടുങ്ങിയ ചരിവുള്ള വഴിയിലൂടെയുമാണ് സ്‌റ്റേഷനിലെത്തുന്നത്.

bengaluru

ഇത് അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം ട്രെയിൻ സർവീസുകളെയും ബാധിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അണ്ടർപാസ് യാഥാർഥ്യമാകുന്നതോടെ ശേഷാദ്രിപുരം, ഒകലിപുരം, ശ്രീരാംപുരം, മല്ലേശ്വരം എന്നിവിടങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. കാൽനട യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുന്നതിനൊപ്പം റെയിൽ ഗതാഗതവും കൂടുതൽ സുഗമമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഈ പദ്ധതി. റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ നിരവധി അപകടങ്ങളും രാത്രികാല സുരക്ഷാ പ്രശ്‌നങ്ങളും നിയമ-സമാധാന വെല്ലുവിളികളും ഉണ്ടായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് മേഖലയിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെടുന്നത്.

ഏറെക്കാലമായി കാത്തിരിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം തിങ്കളാഴ്‌ച നടന്നിരുന്നു. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചത്. 2027 ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെങ്കിലും, കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ അതിനുമുമ്പ് തന്നെ അണ്ടർപാസ് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കെങ്കേരിക്ക് സമീപമുള്ള റാമോഹള്ളി ഗേറ്റിലെ റോഡ് അണ്ടർ ബ്രിഡ്‌ജ്‌ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് വി സോമണ്ണ പറഞ്ഞു. കൂടാതെ തുമകൂരു-ദാവണഗെരെ, രായദുർഗ-തുമകൂരു റെയിൽപാത പദ്ധതികൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഹോസക്കോട്ടെ-നരസാപുര-വേമഗൽ വഴി ബെംഗളൂരു-കോളാർ നേരിട്ടുള്ള പുതിയ റെയിൽപാതയും ആസൂത്രണം ചെയ്‌തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 485 കോടി ചെലവിൽ നടപ്പാക്കുന്ന ബെംഗളൂരു കാന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും യശ്വന്ത്പുര റെയിൽവേ സ്‌റ്റേഷന്റെ പുനർവികസന പദ്ധതിയും നിശ്ചയിച്ച സമയക്രമപ്രകാരം പുരോഗമിക്കുകയാണെന്നും കൂടാതെ യെലഹങ്കയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മെഗാ കോച്ചിംഗ് ടെർമിനൽ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+