പെഗാസസ് അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയില്‍ മലയാളിയും, രവീന്ദ്രന്‍ സമിതിയില്‍ 3 സാങ്കേതികവിദഗ്ധര്‍
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലാണ് സമിതി. ഇതില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആറംഗ സമിതിയിലെ മൂന്ന് പേര്‍ സാങ്കേതിക വിദഗ്ധരാണ്. ഡോ പി പ്രഭാകരനാണ് മലയാളി. ഇയാള്‍ കൊല്ലത്തെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ സാങ്കേതിക വിദഗ്ധനാണ്. ഡോ നവീന്‍കുമാര്‍, ഡോ അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സമിതിയിലെ മറ്റ് സാങ്കേതിക വിദഗ്ധര്‍. മുന്‍ റോ മേധാവി അലോക് ജോഷി, ഡോ സുദീബ് ഒബ്‌റോയ് എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളാണ്. ഇവരെ സാങ്കേതികമായി സഹായിക്കുന്നതിനാണ് മറ്റ് മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്.

അതേസമയം കേസിലെ അന്വേഷണ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. ആര്‍വി രവീന്ദ്രന്‍ സമിതിക്ക് നേതൃത്വം നല്‍കും. സുപ്രധാനമായ കേസുകള്‍ നേരത്തെ കൈകാര്യം ചെയ്ത് വിധി പറഞ്ഞ ജസ്റ്റിസാണ് അദ്ദേഹം. 1993ലെ ബോംബെ സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞത്. മുംബൈയിലെ പന്ത്രണ്ട് ഇടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹിന്റെ നേതൃത്വത്തിലാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ഈ കേസില്‍ അറസ്റ്റിലായിരുന്നു. ഒബിസി സംവരണം, കൃഷ്ണ ഗോദാവരി തര്‍ക്കം എന്നീ കേസുകളുടെ മേല്‍നോട്ടചുമതലയും ആര്‍വി രവീന്ദ്രനായിരുന്നു.
നിര്‍ണായകമായ കേസാണ് പെഗാസസ്, ഏഴ് വിഷയങ്ങളാണ് ഇവര്‍ അന്വേഷിക്കുക. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ എന്ന് പരിശോധിക്കണം. ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി എന്നതും അന്വേഷണത്തിന്റെ ഭാഗമാകും. 2019ല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്രം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷിക്കും. പെഗാസസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ ഏജന്‍സികളോ വാങ്ങിയിട്ടുണ്ടോ? സര്‍ക്കാര്‍ ഏജന്‍സികളില്‍ ഏതെങ്കിലും പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ഏത് നിയമം അനുസരിച്ചാണെന്നും അന്വേഷണ സമിതി പരിശോധിക്കും. സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ പെഗാസസ് ഉപയോഗിച്ചെങ്കില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തിന്റെ ഭാഗമാകും.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന ഏത് കാര്യവും സമിതിക്ക് പരിശോധിക്കാവുന്നതാണ്. നേരത്തെ ഹാദിയ കേസിലും മേല്‍നോട്ട ചുമതല ജസ്റ്റിസ് രവീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. എന്‍ഐഎ ഹാദിയ കേസ് അന്വേഷിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിടട്ത്. 1968ല്‍ നിയമ ബിരുദ നേടിയ രവീന്ദ്രന്‍, 1993ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ പ്രവേശിച്ചു. 2004ല്‍ മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി. 2005ല്‍ അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് തിരഞ്ഞെടുത്തു. കേസില്‍ അന്വേഷണത്തിന് മടിച്ച് നിന്നിരുന്ന കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications