ഫോണ്‍ ചോര്‍ത്തല്‍: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യണം, നോട്ടീസ് നല്‍കി പ്രതിപക്ഷം
ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അടിയന്തര നോട്ടീസ് നല്‍കി പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ആര്‍എസ്പിയുടെ എംപി എന്‍കെ പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസും അടിയന്തര പ്രമേത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

രാജ്യസഭയില്‍ ഇടത് എംപി ബിനോയ് വിശ്വുവും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പ്രതിപക്ഷം ഒരേ നിലപാട് സ്വീകരിച്ച് ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് തീരുമാനിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ വിഷയം രാജ്യത്ത് തന്നെ വിവാദമായി മാറിയിരിക്കുകയാണ്. മോദി മന്ത്രിസഭയിലെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരുടെ ഫോണുകല്‍ ചോര്‍ത്തിയ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഇസ്രയേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകള്‍ ചോര്‍ത്തിയതെന്നാണ് വെളിപ്പെടുത്തല്‍. പ്രമുഖരെ നിരന്തരമായി നിരീക്ഷിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം രാഷ്ട്രീയക്കാര്‍ അടക്കമുള്ളവരെ നിരീക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തന്നെ പെഗാസസിനെ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. മോദി സര്‍ക്കാരിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്.
പെഗാസസിന് ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍, എന്നിവയിലെ ഇമെയിലുകളും ഫോണ്‍ വിളികളും അടക്കമുള്ളവ ചോര്‍ത്തിയെടുക്കാനാവും. ഫോണില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ച് ഫോണ്‍ വിളിക്കാത്തപ്പോള്‍ അടക്കം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും സാധിക്കും. 50000 ഫോണ്‍ നമ്പറുകളാണ് ഈ രീതിയില്‍ നിരീക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നിന്ന് മുന്നൂറോളം ഫോണുകള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവും സ്വകാര്യതയുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തന്നെ നിരീക്ഷണം നടത്തുന്നുണ്ടെങ്കില്‍ അത് ഗുരുതര വിഷയമാണ്. സര്‍ക്കാരിന് ഈ വിഷയം വെരിഫൈ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. ഏത് ഏജന്‍സിയാണ് പെഗാസസിനെ കൊണ്ടുവന്നത്. ഇതില്‍ നിന്ന് സര്‍ക്കാരിന് ഓടിയൊളിക്കാനാവില്ലെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications