Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ ചോര്‍ത്തല്‍ ആയുധമാക്കി പ്രതിപക്ഷം, സഭ നിര്‍ത്തിവെച്ചു, പ്രതിപക്ഷത്തിനെതിരെ മോദി

ദില്ലി: പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം. ഇരുസഭകളിലും പ്രതിപക്ഷ ബഹളത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് നിര്‍ത്തിവെച്ചത്. അതേസമയം രാജ്യസഭ 12 മണി വരെയുള്ള പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അലസ മനോഭാവം അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.

1

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

ലോക്‌സഭ വെറും അഞ്ച് മിനുട്ടോളം മാത്രമാണ് ബഹളത്തെ തുടര്‍ന്ന് ചേരാനായത്. പെഗാസസ് വിഷയത്തില്‍ അടക്കം സഭയില്‍ അംഗങ്ങള്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. പ്രതിപക്ഷം നുണകളാണ് പ്രചരിപ്പിക്കുന്നതെന്ന് മോദി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റി ദു:ഖകരമാണെന്നും മോദി പറഞ്ഞു. അതേസമയം ആരും രാജ്യത്തിന്റെ വികസനത്തെ തടയുന്നില്ല. പക്ഷേ ബിജെപിയാണ് അത് ഇല്ലാതാക്കുന്നത്. ഇന്ധന നികുതി, സെസ്, എന്നിവ അടക്കമുള്ള കാര്യങ്ങളിലൂടെ കോടിക്കണക്കിന് രൂപയാണ് ബിജെപി സമ്പാദിച്ചത്. പെഗാസസ് വിഷയം ഇനിയും ഉന്നയിക്കുമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മോദി സംസാരിച്ചത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിപ്പോയ ഒരു പാര്‍ട്ടി കൊവിഡിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്ത് ആവശ്യത്തിന് വാക്‌സിനുകള്‍ ഉണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിന്‍ ക്ഷാമം ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ആരും വാക്‌സിന്‍ ക്ഷാമം ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടതില്ല. വാക്‌സിന്‍ പാഴാക്കുന്നത് തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു.

    അതേസമയം കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി ഇന്ന് രാജ്യസഭയില്‍ സംസാരിക്കുമെന്നാണ് സൂചന. കൊവിഡ് പ്രതിരോധത്തിനുള്ള യോഗത്തില്‍ ആരോഗ്യ സെക്രട്ടറി അടക്കം സംസാരിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, എന്നിവര്‍ ചേര്‍ന്ന് പാര്‍ലമെന്റിലെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പെഗാസസ് വിഷയമാണ് പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ട.

    ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+