ഇതെന്താ ആര്‍ക്കും മുഖ്യമന്ത്രിയെ മനസ്സിലായില്ലേ! ജയ്‌വിളി മുഴുവന്‍ മറ്റൊരു നേതാവിന്; പകച്ച് ഗെലോട്ട്
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ജയ്സാല്‍മീറിലെ രാംദേവ്ര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നാണക്കേടാണ് അശോക് ഗെലോട്ടിന് അവിടെ നിന്ന് ഉണ്ടായത്. ഒരു പക്ഷേ അദ്ദേഹം നേരിട്ട ഏറ്റവും വലിയ നാണക്കേടായി പിന്നീട് ഈ സംഭവത്തെ വിലയിരുത്തപ്പെട്ടേക്കാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സാധരാണ രാഷ്ട്രീയ നേതാക്കള്‍ എവിടെയെങ്കിലും പോകുമ്പോള്‍ അവരെ കാണാനും അഭിവാദ്യം ചെയ്യാനും ആളുകള്ഡ തടിച്ചുകൂടാറുണ്ട്. ഇവിടെയും ആളുകള്‍ തടിച്ചുകൂടി., പക്ഷേ അത് അശോക് ഗെലോട്ടിനെ അഭിവാദ്യം ചെയ്യാനായിരുന്നു. ഗെലോട്ടിന് പകരം മറ്റൊരു പേര് വിളിച്ചുപറഞ്ഞായിരുന്നു അണികള്‍ അശോക് ഗെലോട്ടിനെ സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തിക്കൊണ്ടായിരുന്നു കൂടിനിന്ന ജനങ്ങള്‍ മഖ്യമന്ത്രി ഗെലോട്ടിനെ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന്റെ പേരോ പാര്‍ട്ടിയുടെയോ പേരോ പറയുന്നതിന് പകരം 'മോദി-മോദി' എന്ന് പറഞ്ഞാണ് ആളുകള്ഡ ഗെലോട്ടിനെ സ്വാഗതം ചെയ്യുന്നത്.
വെള്ളിയാഴ്ച, അശോക് ഗെലോട്ട് രാംദേവ്ര ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, ജനക്കൂട്ടം ഒന്നുകില്‍ മന്ത്രിയെ തിരിച്ചറിയാതിരുന്നതാവാം അല്ലെങ്കില്‍ അദ്ദേഹത്തെ പരിഹസിച്ചതാവാം എന്നാണ് വീഡിയോയ്ക്ക വരുന്ന പ്രതികരണം. ക്ഷേത്രപരിസരത്ത് മോദി മോദിയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ ചിരിച്ച മുഖത്തോടെ കൂടുതല്‍ ഒന്നും പറയാതെ ഗെലോട്ട് മടങ്ങി.

അശോക് ഗെലോട്ട് മോദി സ്തുതിയില്‍ അസ്വസ്ഥനാകാതെ, ജനക്കൂട്ടത്തെ ഒഴിവാക്കിക്കൊണ്ട് നടന്നു. രാംദേവ്ര ക്ഷേത്രത്തില്‍ ഗെഹ്ലോട്ടിന്റെ സന്ദര്‍ശനവേളയില്‍ ജനക്കൂട്ടം 'മോദി-മോദി' എന്ന് മുഴക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറുകയും ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ പകുതിയിലേറെയും കെട്ടിച്ചമച്ചതോ വ്യാജമോ ആണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം.

ആരാണ് ബലാത്സംഗം ചെയ്യുന്നത്? ആ പെണ്‍കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് മിക്ക സംഭവങ്ങളും ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ 56 ശതമാനവും കള്ളക്കേസുകളാണ്. ഇത്തരം കേസുകള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. രാജ്യത്ത്,'' രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

എന്തായാലും ഇന്ന് നടന്ന സംഭവം ഗെലോട്ടിനെ സംബന്ധിച്ച് വളരെ നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്. ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും ഗെലോട്ടിന് ഇത്തരത്തിലൊരു അുഭവം ഉണ്ടാകുന്നത്.












Click it and Unblock the Notifications