കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ മതവികാരം വ്രണപ്പെടുത്തി, മോദിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ ഹര്‍ജി... പിന്തുണ 61 പേര്‍ക്ക്

Google Oneindia Malayalam News

ബീഹാര്‍: ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിനെതിരെ ബീഹാര്‍ കോടതിയില്‍ ഹര്‍ജി. ഗുരുതരമായ ആരോപണങ്ങളാണ് ഈ 49 പേര്‍ക്കെതിരെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് വരെ ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഈ 49 പേര്‍ക്കെതിരെ 61 സെലിബ്രിറ്റികള്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

1

അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ തന്നെ അതിനെതിരെ കാര്യമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നായിരുന്നു ഇതില്‍ ഉന്നയിച്ചത്. ഇവര്‍ ദേശീയതയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും, മതവികാരം വ്രണപ്പെടുത്തിയെന്നും അടക്കമുള്ള നിരവധി കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സുധീര്‍ കുമാര്‍ ഓജ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം 49 പ്രമുഖര്‍ക്കെതിരെ രംഗത്ത് വന്ന നടി കങ്കണ റനൗത്ത് അടക്കമുള്ള 61 നേതാക്കളെ ഇയാള്‍ അഭിനനന്ദിക്കുന്നുണ്ട്. ഇവര്‍ സാക്ഷികളാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനെതിരെയുള്ള സെലക്ടീവ് ക്യാമ്പയിനാണെന്ന് ആരോപിച്ച് ഇവര്‍ രംഗത്തെത്തിയത്. മധുര്‍ ഭണ്ഡാര്‍ക്കര്‍, വിവേക് അഗ്നിഹോത്രി, എന്നിവരും പ്രതിഷേധിക്കുന്നവരില്‍ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി കത്തയച്ച 49 പേരും രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല ഭരണത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമമാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചില കാര്യങ്ങളില്‍ മാത്രമാണ് അവര്‍ പ്രതികരിക്കുന്നതെന്നും, അത് സര്‍ക്കാരിനെ മാത്രം ലക്ഷ്യമിടുന്നതാണെന്നും ഓജ പറയുന്നു. ഓഗസ്റ്റ് മൂന്നിനാണ് കോടതി ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഇന്ത്യയില്‍ ജയ് ശ്രീരാം എന്നത് കൊലവിളിയായി മാറുന്നുവെന്നായിരുന്നു ഇവര്‍ ഉന്നയിച്ചത്.

യുപിയില്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പുറത്താക്കി, പ്രിയങ്ക കോണ്‍ഗ്രസില്‍ ശുദ്ധികലശം തുടങ്ങിയുപിയില്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പുറത്താക്കി, പ്രിയങ്ക കോണ്‍ഗ്രസില്‍ ശുദ്ധികലശം തുടങ്ങി

English summary
petitions against 49 eminent citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X