Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത ബന്ധത്തിലേർപ്പെട്ടാൽ സ്ത്രീയും ശിക്ഷിക്കപ്പെട്ടേക്കും? പുരുഷനെ മാത്രം കുറ്റക്കാരനാക്കരുതെന്ന്

കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ, അഡ്വക്കേറ്റ് കാളീശ്വരം രാജ് മുഖേന നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിലപാട് ആരാഞ്ഞു.

Recommended Video

cmsvideo
    അവിഹിത ബന്ധങ്ങളില്‍ കുറ്റം ആർക്ക്? | Oneindia Malayalam

    ദില്ലി: വിവാഹേതരബന്ധ കേസുകളിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോയെന്ന് സുപ്രീംകോടതി പരിശോധിക്കും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.

    കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ, അഡ്വക്കേറ്റ് കാളീശ്വരം രാജ് മുഖേന നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിലപാട് ആരാഞ്ഞു. നാല് ആഴ്ചക്കുള്ളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകണം.

    പുരുഷൻ മാത്രം...

    പുരുഷൻ മാത്രം...

    നിലവിലെ ശിക്ഷാനിയമമനുസരിച്ച് അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. അവരെ ഇരകളായാണ് പരിഗണിക്കുന്നത്. ചുരുക്കത്തിൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിലേർപ്പെട്ടാൽ പുരുഷൻ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളു. ഇരയെന്ന പരിഗണനയിൽ സ്ത്രീ രക്ഷപ്പെടുകയും ചെയ്യും.

    പരാതിപ്പെടാനും വകുപ്പില്ല...

    പരാതിപ്പെടാനും വകുപ്പില്ല...

    പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും നിലവിൽ‍ വകുപ്പില്ല. ഈ രണ്ട് കാര്യങ്ങളും പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്.

     പുരുഷൻ മാത്രം കുറ്റക്കാരൻ...

    പുരുഷൻ മാത്രം കുറ്റക്കാരൻ...

    ഇന്ത്യൻ ശിക്ഷാനിയമത്തിലെ 457-ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും, സ്ത്രീയെ മാത്രം രക്ഷിക്കുന്ന ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.

    തുല്യത വേണം...

    തുല്യത വേണം...

    പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പരിപൂർണ്ണ സംരക്ഷണം നൽകുന്നതാണ് നിലവിലെ നിയമം. എന്നാൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട പുരുഷന് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കും. ജോലി, തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്ക് ആനുകൂല്യമോ, സംവരണമോ നൽകുന്നത് പോലെ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ ആനുകൂല്യം നൽകുന്നതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. ഇത് ഭരണഘടനയുടെ 15(3) വകുപ്പിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

    ചീഫ് ജസ്റ്റിസ്...

    ചീഫ് ജസ്റ്റിസ്...

    ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എഎം ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. ഹർജിയിൽ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുൻപ് നാലു തവണ ഇതേവകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി വന്നിരുന്നു. സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിക്കുന്നതെന്ന് പറഞ്ഞാണ് അന്നെല്ലാം 497-ാം വകുപ്പ് സുപ്രീംകോടതി ശരിവെച്ചിരുന്നത്. വിവാഹേതര ബന്ധ കേസുകളിൽ സ്ത്രീക്ക് മാത്രം സംരക്ഷണം നൽകുന്നത് പക്ഷപാതപരമാണെന്ന് 1971ലെ ലോ കമ്മീഷൻ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+