സംസ്ഥാനങ്ങളുടെയല്ല, ഇന്ധനവില കുറയ്ക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം; ആഞ്ഞടിച്ച് ശശി തരൂർ
സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്
ചെന്നൈ: ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗം ശശി തരൂർ. കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കല്ലെന്നും കേന്ദ്രത്തിനാണെന്നും ശശി തരൂർ പറഞ്ഞു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ഇന്ധനവിലയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ്സും ചുമത്തുന്നുണ്ട്. സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെണെന്നത് ഓര്‍ക്കണം. മോദി സർക്കാരിന്റെ ഏഴുവർഷത്തെ ദുര്‍ഭരണവും തെറ്റായ തീരുമാനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം."
Recommended Video
പെട്രോൾ-ഡീസൽ വില വർധനവിനൊപ്പം പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, മറ്റ് അവശ്യ ഗാർഹിക വസ്തുക്കൾ എന്നിവയ്ക്കും വില കൂടിയെന്നും ഇത് ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വർധനവല്ലെന്നും തരൂർ പറഞ്ഞു. വിലക്കയറ്റം ചെറുക്കാനായി മോദി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ 40 മടങ്ങ് വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി.
അതേസമയം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയായി. കൊച്ചിയില്‍ 102.06 രൂപയായി. കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications