31ാം ദിനവും മാറ്റമില്ലാതെ തുടര്‍ന്ന് ഇന്ധന വില, സുപ്രധാന നഗരങ്ങളിലെ വില അറിയാം
ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ 31ാം ദിവസവും ഇന്ധന വലിയില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും ഇന്ധന വിലയുള്ളത്. കഴിഞ്ഞ ദിവസം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനും പറഞ്ഞിരുന്നു. അതേസമയം രാജ്യ തലസ്ഥാനത്തെ ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെയാണ്. പെട്രോളിന് 101.84 രൂപയാണ് ലിറ്ററിന്. ഡീസലിന് 89.87 രൂപയാണ്. മുംബൈയില്‍ പക്ഷേ ഉയര്‍ന്ന നിരക്ക് തന്നെയാണ്. 107.83 രൂപയാണ് പെട്രോളിന് മുംബൈയിലെ വില. ഡീസലിനാണെങ്കില്‍ ലിറ്ററിന് 97.45 രൂപയും.

ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
അതേസമയം മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓരോ നഗരങ്ങളിലും നിരക്ക് വ്യത്യാസപ്പെടുന്നത് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വാറ്റ് നികുതി കാരണമാണ്. ചെന്നൈയില്‍ പെട്രോള്‍ വില നൂറിനടുത്ത് മുട്ടി നില്‍ക്കുകയാണ്. ഇവിടെ ഇന്ധന വിലയില്‍ കുറവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തീരുമാനിച്ചിരുന്നു. 99.47 രൂപയാണ് ചെന്നൈയില്‍ പെട്രോളിന് വില. ഡീസലിന് ലിറ്ററിന് 94.39 രൂപയും. കൊല്‍ക്കത്തയില്‍ 102.08 രൂപയാണ്. ഡീസലിന് 93.02 രൂപയും.
എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവര്‍ നിത്യേന നിരക്ക് പുതുക്കും. അത് അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ വില അനുസരിച്ചാണ് ഈ മാറ്റങ്ങള്‍. അതേസമയം അന്താരാഷ്ട്ര എണ്ണവില ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അതേസമയം ജനങ്ങള്‍ക്ക് ഇന്ധന വിലയുടെ കാര്യത്തില്‍ ആശ്വാസം അടുത്ത കാലത്തൊന്നും ലഭിക്കില്ലെന്ന് വ്യക്തമാണ്. ബ്രെന്‍ഡ് ക്രൂഡിന്റെ ഇന്നത്തെ വില 70 ഡോളറില്‍ താഴെയാണ്. എന്നാല്‍ ക്രൂഡോയില്‍ വില കൂടാനാണ് സാധ്യത. അന്താരാഷ്ട്ര വിതരണക്കാരൊന്നും വിതരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആഗോള തലത്തില്‍ ആവശ്യകത കുറവാണെന്ന ഭയത്താലാണ് ആരും ഇന്ധന വിതരണം വര്‍ധിപ്പിക്കാതിരിക്കുന്നത്.
എണ്ണവിപണിയില്‍ ഇത് ഇന്ധന ക്ഷാമമുണ്ടാക്കുമെന്ന വാദവും ശക്തമാണ്. അത് വിലയെ ബാധിക്കും. ഇന്ത്യയില്‍ നിരക്ക് വര്‍ധിക്കുന്നത് വലിയ ഭീഷണിയാണ്. വിലക്കയറ്റവും പണപ്പെരുപ്പവും രാജ്യത്തെ അതിശക്തമായി ബാധിക്കും. ഇപ്പോള്‍ തന്നെ വിപണിയില്‍ ഇതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ സമ്പദ് ഘടനയുടെ ശ്രമങ്ങള്‍ അടുത്തൊന്നും ഫലം കാണില്ല. നിലവില്‍ ഇന്ത്യയില്‍ പതിനഞ്ചോളം സംസ്ഥാനങ്ങളിലെ 25 നഗരങ്ങളില്‍ പെട്രോള്‍ വില നൂറ് രൂപയ്ക്ക് മുകളിലാണ്. ഡീസല്‍ വിലയും അങ്ങനെ തന്നെ. 90 രൂപയ്ക്ക് അടുത്താണ് ദില്ലിയിലെ വില. ബാക്കിയുള്ള നഗരങ്ങളിലെല്ലാം അതിന് മുകളിലാണ്.
രാജ്യത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ഡീസലിന് വില 90 രൂപയ്ക്ക് മുകളിലെത്തി കഴിഞ്ഞു. നിലവില്‍ രാജ്യത്ത് ഇന്ധന വില കുറയാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസം തന്നെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എക്‌സൈസ് തീരുവ കുറയ്ക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്നത്തെ വില വര്‍ധനവിന് കാരണമെന്നാണ് ധനമന്ത്രി പറഞ്ഞത്. അതേസമയം പല സംസ്ഥാനങ്ങളും വാറ്റ് നികുതി എടുത്ത് കളയാനാവില്ലെന്നും അറിയിച്ചതാണ്. നിലവില്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുക മാത്രമാണ് പ്രായോഗികമായി നടക്കുന്ന കാര്യം. എന്നാല്‍ അത് എടുത്ത് കളഞ്ഞാല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഇല്ലാതാവും.












Click it and Unblock the Notifications