Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ദിനത്തിലും ഇന്ധന വില വര്‍ധന, നാല് നഗരങ്ങളില്‍ വര്‍ധന ഇങ്ങനെ, ബജറ്റിന് ശേഷമുള്ള റെക്കോര്‍ഡ്

ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജൂലായിലെ ബജറ്റിന് ശേഷം ഇന്ധന വിലയിലുണ്ടാവുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. സൗദി അറേബ്യയുടെ ഇന്ധന മേഖലയിലെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവാണ് ഇന്ത്യയിലെ വില വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്.

1

സൗദിയിലെ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ശതമാനം എണ്ണ കയറ്റുമതി തകര്‍ന്നിരുന്നു. പെട്രോളിന് ദില്ലിയില്‍ 72.42 രൂപയാണ് ലിറ്ററിന് പുതുക്കിയ വില. കൊല്‍ക്കത്തയില്‍ 75.14 രൂപയാണ്. മുംബൈയില്‍ ഇത് 78.1 രൂപയാണ്. ചെന്നൈയില്‍ 75.26 രൂപയാണ് രൂപയാണ് ലിറ്ററിന്. അതേസമയം ഡീസലിന് ദില്ലിയില്‍ 65.82 രൂപയാണ് ലിറ്ററിന് പുതുക്കിയ വില. കൊല്‍ക്കത്തയില്‍ 68.23, മുംബൈയില്‍ 69.04, ചെന്നൈയില്‍ 69.57 എന്നിങ്ങനെയാണ് ഡീസലിന്റെ നിരക്ക്.

ജൂലായ് അഞ്ചിന് നിര്‍മലാ സീതാരാമന്‍ നടത്തിയ ആദ്യ ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയിലെ എണ്ണ വില നിശ്ചയിക്കുന്നത് ക്രൂഡോയില്‍ വിലയിലെ മാറ്റങ്ങളും, ഡോളറിന്റെ മൂല്യത്തിനും അനുസരിച്ചാണ്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ ഏഴു തവണയാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. ദില്ലിയില്‍ 71 പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. ഡീസലിന് 73 പൈസയും വര്‍ധിച്ചു.

യുഎസ് ഡോളറിനെതിരെ രൂപ കരുത്താര്‍ജിക്കുന്ന കാഴ്്ച്ചയ്ക്കും ബുധനാഴ്ച്ച സാക്ഷ്യം വഹിച്ചു. 71.49 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഇത് 71.19ലെത്തുകയും, ഒടുവില്‍ 71.23 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. അതേസമയം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ സര്‍ക്കാര്‍ ഇന്ധന വിലയില്‍ വര്‍ധന ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+