പെട്രോൾ ഡീസൽ വില സർവ്വകാല റെക്കോർഡിലേക്ക്! സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രധാന്‍
ദില്ലി: കഴിഞ്ഞ നാലുവർഷത്തിനിടെ പെട്രോൾ വിലയിൽ വൻ വർദ്ധനവാണ് തിങ്കളാഴ്ച്ച ഉണ്ടായിരിക്കുന്നത്. ദില്ലിയിൽ ലിറ്ററിന് 73.31 രൂപയാണ് പെട്രോൾ വില. ഡീസൽ വില 64.14 ആയി സർവ്വകാല റെക്കോർഡിട്ടു.പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എക്സൈസ് നികുതി കുറച്ച് വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെട്രോളിന്റെയും ഡീസലിൻറെയും എക്സൈസ് നികുതി 2 രൂപ വച്ച് 2017 ഒക്ടോബർ 3ന് കുറച്ചിരുന്നതായും പ്രധാൻ പറഞ്ഞു.
എക്സൈസ് നികുതി കുറച്ചതിനുശേഷവും കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റിനോട് പെട്രോൾ ഡീസൽ വാറ്റ് കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നിരിക്കെ നാലു സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും മാത്രമാണ് വാറ്റ് വെട്ടിക്കുറച്ചത് എന്നും പ്രധാൻ ലോക് സഭയിൽ പറഞ്ഞു.എന്നാൽ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

ഒക്ടോബർ 3 മാത്രമാണ് ബിജെപി ഗവൺമെന്റ് ആദ്യമായി എക്സൈസ് നികുതി കുറച്ചത്. ഇതിനു വിപരീതമായി ഒമ്പത് തവണ നികുതി കൂട്ടുകയാണുണ്ടായത്.












Click it and Unblock the Notifications