അയോധ്യയില്‍ പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, രാമക്ഷേത്രത്തിന് തെളിവുണ്ടെന്ന് രാംലല്ല!
ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മധ്യസ്ഥ ശ്രമം പാളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ ഏഴാം ദിവസത്തിലെത്തി. കഴിഞ്ഞ ദിവസം കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് രാംലല്ല വിരാജ്മനാണ്. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ ഇവിടെയുള്ള തൂണുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് രാംലല്ല വിരാജ്മന് അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചു. ഇത് പുരാതന ചിത്രങ്ങളായത് കൊണ്ട് തെളിവായി എടുക്കാമെന്നും ഇവര്‍ പറയുന്നു.

നേരത്തെ വാദത്തിനിടെ ശ്രീരാമന്റെ കൃത്യമായ ജന്മസ്ഥലം അയോധ്യയില്‍ എവിടെയാണെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നോ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് സുപ്രീം കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നെന്നും, അതുപൊളിച്ചാണ് മുസ്ലീം പള്ളി നിര്‍മിച്ചതെന്നുമായിരുന്നു രാം ലല്ല അഭിഭാഷകന് സിഎസ് വൈദ്യനാഥന് ഉന്നയിച്ചത്.
അതേസമയം 1950 ഏപ്രില്‍ 16ന് കോടതി നിയമിച്ച കമ്മീഷണര്‍ തര്‍ക്കഭൂമിയില്‍ പരിശോധന നടത്തിയിരുന്നുവെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് സിഎസ് വൈദ്യനാഥന് കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് അദ്ദേഹം കോടതിയില്‍ വായിക്കുകയും ചെയ്തു. കമ്മീഷണര്‍ ഇവിടെയുള്ള തൂണുകളില്‍ ഭഗവാന് ശിവന്റെ ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നും അഭിഭാഷകന് പറഞ്ഞു.
ഇത്തരം പ്രതിഷ്ഠകളുടെ ചിത്രങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ മുസ്ലീം പള്ളികളില്‍ ഇത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസയമം അയോധ്യയില്‍ നിന്ന് കണ്ടെത്തിയ ഒരു മാപ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇത് ഹിന്ദുക്കളുടെ പുണ്യഭൂമിയാണെന്ന് ചിത്രങ്ങള്‍ ഉറപ്പാക്കുന്നുവെന്നും വൈദ്യനാഥന് പറഞ്ഞു. ക്ഷേത്രത്തിനകത്തുള്ള പ്രതിഷ്ഠകളുടെ ചിത്രങ്ങളും രാംലല്ല സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications