കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വച്ഛത ഹി സേവയ്ക്കായി ചൂലെടുത്ത് പ്രധാനമന്ത്രി... സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍!!

Google Oneindia Malayalam News

ദില്ലി: ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തം ലക്ഷ്യമിട്ടുള്ള പദ്ധതി സ്വച്ഛത ഹി സേവ തരംഗമാകുന്നു. പദ്ധതിക്കായി പ്രധാനമന്ത്രി തന്നെ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി കൊണ്ടിരിക്കുകയാണ്. തന്റെ കാലയളവില്‍ ഒമ്പത് കോടി ശൗചാലങ്ങള്‍ നിര്‍മിച്ചെന്നും നാലര ലക്ഷം ഗ്രാമങ്ങളിയിട്ടാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ശുചീകരണപ്രവര്‍ത്തികള്‍ ഗാന്ധിജയന്തി വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂലുമെടുത്ത് പരിസര ശുചീകരണത്തിനിറങ്ങിയ പ്രധാനമന്ത്രിയുടെ വലിയ മനസിനെ ആരും കാണാതെ പോകരുതെന്നാണ് സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നത്. ഈ മഹത്തായ പ്രവര്‍ത്തിക്കായി കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് മോദി ആഹ്വാനം ചെയ്തു.

1

നടന്‍ അമിതാഭ് ബച്ചന്‍, വ്യവസായി രത്തന്‍ ടാറ്റ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം മോദി ആപ്പിലൂടെ പൊതുജനങ്ങളുമായി തത്സമയം സംവദിച്ചു. വൃത്തിയുള്ള ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മോദി ആവശ്യപ്പെട്ടു. പദ്ധതിയില്‍ സ്ത്രീകളുടെ പങ്കാളിത്തവും ശക്തിയും വിശാലമായതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള രണ്ടായിരത്തിലധികം പേരോട് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി കത്തയച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. മത ഗ്രൂപ്പുകളോടും ഇത്തരം പ്രവര്‍ത്തികളില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഉടന്‍ കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും': ആശുപത്രിയിൽ നിന്നും ഹനാൻ..'ഉടന്‍ കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും': ആശുപത്രിയിൽ നിന്നും ഹനാൻ..

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മറ്റൊരു നേതാവ് കൂടി പുറത്തേക്ക്, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മറ്റൊരു നേതാവ് കൂടി പുറത്തേക്ക്, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...

English summary
pm launches swachhata hi seva campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X