മോദിക്ക് ഷി ജിന്‍പിങിനെ ഭയമെന്ന് രാഹുല്‍ ഗാന്ധി, നമോയുടെ ചൈനീസ് നയതന്ത്രം ഷിയെ ഊഞ്ഞാലാട്ടുന്നത്
Recommended Video

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ചൈനയുടെ നീക്കത്തിന് പിറകെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഐക്യരാഷ്ട്ര സഭയില്‍ ചൈന നടത്തിയ നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റിനെ ഭയമാണെന്ന് പറഞ്ഞു. ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി ഒരക്ഷരം ചൈനയ്ക്കെതിരെ ഉച്ഛരിക്കില്ലെന്നും രാഹുല്‍ ആരോപിച്ചു.
മോദിക്ക് ഷി ചിന്‍പിങ്ങിനെ ഭയമാണെന്നും നമോയുടെ ചൈനീസ് നയതന്ത്രം പരാജയമാണെന്നും രാഹുല്‍ പറയുന്നു. മോദിയുടെ ചൈന നയതന്ത്രം ഷിയെ ഗുജറാത്തില്‍ ഊഞ്ഞാലാട്ടുന്നതും ദില്ലിയില്‍ ആലിംഗനം ചെയ്യുന്നതും ആണെന്ന് രാഹുല്‍ പരിഹസിച്ചു. ഈ സാഹചര്യങ്ങള്‍ക്ക് കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ രാഹുലിന്റെ മുതുമുത്തച്ഛന് ജവഹര്‍ലാല്‍ നെഹ്റു ആണെന്ന് രാഹുലിന് മറുപടിയായി ബിജെപി ആരോപിച്ചു.

ചൈന യുഎന്‍ സുരക്ഷസമിതിയില്‍ ഉണ്ടാവാന്‍ കാരണം തന്നെ നെഹ്റുവാണെന്നും ഇന്ന് ഇന്ത്യ അനുഭവിക്കുന്നതെല്ലാം രാഹുലിന്റെ കുടുംബം ചെയ്ത തെറ്റിന്റെ ഫലമാണെന്നും ബിജെപി പറയുന്നു. ഇന്ത്യ ഭീകരര്‍ക്കെതിരെ അന്തിമ വിജയം നേടുക തന്നെ നേടും. നിങ്ങള്‍ ചൈനയുമായുള്ള രഹസ്യബന്ധം തുടരുമ്പോള്‍ മോദി ഭീകരതയെ കൈകാര്യം ചെയ്യമെന്നും ബിജെപി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയ ജെയ് ഭീകരന് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും തടയിട്ടത് ചൈനയാണ്. തുടര്‍ന്നും ചൈനയ്ക്ക് എതിരെ മിണ്ടാതെ മോദി മൗനം പാലിക്കുന്നതെന്താണെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications