കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കൂ... അത് പരിഹരിക്കൂ, എംപിമാര്‍ക്ക് ക്ലാസെടുത്ത് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഗംഭീര ക്ലാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദ്വിദിന പരിശീലന പരിപാടിയില്‍ ജനങ്ങളുമായി സംവദിക്കുന്നതിന് നിര്‍ണായക കാര്യങ്ങളാണ് പ്രധാനമന്ത്രി പ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് നല്‍കിയത്. നേരത്തെ ഓഗസ്റ്റ് 3,4 ദിവസങ്ങളില്‍ ബിജെപിയുടെ അഭ്യാസ് വര്‍ഗ എന്ന പരിശീലന പരിപാടി ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റം സംബന്ധിച്ചുള്ള ക്ലാസുകളും നല്‍കുന്നുണ്ട്.

1

ആദ്യ സെഷനില്‍ അമിത് ഷാ, ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് സംസാരിച്ചത്. പ്രധാനമായും സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് ഇവര്‍ പരാതി പറഞ്ഞത്. കേഡര്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് മോദി നല്‍കിയത്. കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്ന നിര്‍ദേശവും ദേശീയ സമിതിയില്‍ നിന്നുണ്ടായിട്ടുണ്ട്.

അതേസമയം എംപിമാരില്‍ നിന്ന് മോശം പെരുമാറ്റം കൂടുതലായി ഉണ്ടാവുന്ന സാചര്യത്തില്‍ അവര്‍ക്ക് സമൂഹത്തില്‍ പുലര്‍ത്തേണ്ട പെരുമാറ്റങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. ബിജെപിയുടെ എല്ലാ പാര്‍ലമെന്റംഗങ്ങളും നിര്‍ബന്ധമായും ഈ ദിവസങ്ങളില്‍ ദില്ലിയിലെത്തണമെന്ന് ജെഡി നദ്ദ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ലമെന്‍രിന് ഉള്ളിലും പുറത്തും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള ക്ലാസുകളും എംപിമാര്‍ക്ക് ലഭിക്കും

ബിജെപി പാര്‍ട്ടി സംവിധാനം വളര്‍ത്തി വരുന്ന സംസ്ഥാനങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയാവും. ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ചും, തിരഞ്ഞെടുപ്പുകളെ കുറിച്ചും കാര്യമായി തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. പൊതു ജനക്ഷേമത്തിന് നേതാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യം. അതോടൊപ്പം ജനങ്ങളെ എങ്ങനെ കൈയ്യിലെടുക്കാമെന്ന നിര്‍ദേശങ്ങളും ഇതോടൊപ്പം നല്‍കുന്നുണ്ട്.

മധ്യപ്രദേശില്‍ ബിജെപിയുടെ അനുനയ നീക്കം പാളി, 54 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, തകര്‍ന്നടിഞ്ഞ് ബിജെപിമധ്യപ്രദേശില്‍ ബിജെപിയുടെ അനുനയ നീക്കം പാളി, 54 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, തകര്‍ന്നടിഞ്ഞ് ബിജെപി

English summary
pm modi class to bjp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X