കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും കമ്പ്യൂട്ടര്‍ കോഴ്‌സ്? പലരില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി, രണ്ട് പേര്‍ പിടിയില്‍

സ്ഥാപനത്തിന്റെ പേരില്‍ വലിയ തുക പലരില്‍നിന്നായി വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലും കമ്പ്യൂട്ടര്‍ കോഴ്‌സ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അതുല്‍ കുമാര്‍, ജഗ്‌മോഹന്‍ സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്. സ്ഥാപനത്തിന്റെ പേരില്‍ വലിയ തുക പലരില്‍നിന്നായി വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു. 'നരേന്ദ്ര മോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍' എന്ന പേരിലുള്ള വെബ്‌സൈറ്റിനെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പ്

തട്ടിപ്പ്

പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് സിബിഐ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുറ്റം ചുമത്തി

കുറ്റം ചുമത്തി

ഗൂഢാലോചന, വഞ്ചന, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരായി ചുമത്തിട്ടുണ്ട്.

 ഹെഡ് ഓഫീസ് ദില്ലിയില്‍

ഹെഡ് ഓഫീസ് ദില്ലിയില്‍

പ്രധാനമന്ത്രിയുേെട പേരിലുള്ള കമ്പ്യൂട്ടര്‍ സെന്ററിന് ദില്ലിയില്‍ പ്രധാന ഓഫീസും രാജ്യത്തെമ്പാടും പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നായിരുന്നു പ്രചരണം.

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു.

English summary
A website of an institute offering courses in Information Technology in the guise of promoting the mission has come under the CBI scanner. Interestingly, the website is named after Prime Minister Narendra Modi. The CBI's policy division swung into action after receiving a complaint from Prime Minister's Office mentioning about a website www.nmcsm.in (Narendra Modi Computer Shaksharta Mission) that claims to be an institute for courses in computer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X