ഒരു കോടി വീടുകളില്‍ സോളാര്‍ എത്തിക്കും; അയോധ്യയില്‍ നിന്നെത്തിയ ശേഷം മോദിയുടെ ആദ്യ പ്രഖ്യാപനം
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ആദ്യ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്.
സൂര്യവംശിയായ ഭഗവാന്‍ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന ഊര്‍ജം എല്ലാ ഭക്തര്‍ക്കും ലഭ്യമാകുമെന്നും മോദി വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. പദ്ധതി സാധാരണക്കാരുടെ വൈദ്യുത ബില്‍ കുറയ്ക്കുക മാത്രമല്ല, ഇന്ത്യയെ ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയിലെ ചടങ്ങിനിടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ സ്വന്തമായി സോളാര്‍ റൂഫ്‌ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്ന തന്റെ ആഗ്രഹം കൂടുതല്‍ ശക്തിപ്പെട്ടുവെന്നും മോദി വ്യക്തമാക്കി. ശ്രീരാമ ഭഗവാന്‍ എന്നാല്‍ ഊര്‍ജമാണെന്നും, ഇത് പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് മോദിയുടെ നേതൃത്വത്തിലാണ് നടന്നത്. രാമന്‍ എന്നാല്‍ അഗ്നിയല്ല, അദ്ദേഹം ഊര്‍ജമാണ്. രാമനെന്നാല്‍ തര്‍ക്കമല്ല, പരിഹാരമാണ്. രാമന്‍ എന്നാല്‍ ഞങ്ങളുടേത് മാത്രമല്ല, നിങ്ങളുടേത് കൂടിയാണെന്നും പ്രധാനമന്ത്രി ചടങ്ങിനിടെ പറഞ്ഞിരുന്നു. ഇന്ന് നമ്മള്‍ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ മാത്രമല്ല കാണുന്നത്. ഇന്ത്യയുടെ തകരാത്ത ഐക്യത്തിന്റെ പ്രാണ പ്രതിഷ്ഠ കൂടിയാണെന്നും മോദി പറഞ്ഞു.
ശ്രീരാമ ഭഗവാന്‍ ടെന്റില്‍ അല്ല, ഈ മഹാക്ഷേത്രത്തിലാണെന്ന് ഇനി അധിവസിക്കുകയെന്നും മോദി പറഞ്ഞു. ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ വിളക്കുകള്‍ തെളിച്ചാണ് പ്രധാനമന്ത്രി ആഘോഷിച്ചത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ ആഘോഷങ്ങളും നടന്നിരുന്നു. പ്രത്യേക പൂജകളും പലയിടങ്ങളിലും നടന്നിരുന്നു. വിദേശത്തും വിവിധ പരിപാടികള്‍ നടന്നിരുന്നു. പാരീസിലും വാഷിംഗ്ടണ്‍ ഡിസിയിലും സിഡ്‌നിയിലുമെല്ലാം ആഘോഷ പരിപാടികള്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.


Click it and Unblock the Notifications