കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യങ്ങളുടെ രാഷ്ടീയം അപകടകരം, അവസാനിപ്പിക്കണം, തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ വീണ്ടും കടുത്ത പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിന് വേണ്ടി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് രാഷ്ട്രീയത്തിന് നല്ലതെന്നും മോദി പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ അത്തരത്തിലുള്ളവരാണെന്നും മോദി തുറന്നടിച്ചു. ജനങ്ങള്‍, പ്രത്യേകിച്ച് യുവജനത ഇതില്‍ ജാഗ്രത പാലിക്കണം.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

1

സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ അപകടകരമാണ്. രാജ്യത്തിനും, രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമെല്ലാം, നല്ലതിനുമെല്ലാം അത് തടസ്സം സൃഷ്ടിക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. ബുന്ധേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാനായി കൈതേരിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

ഇന്ന് ജനങ്ങള്‍ക്ക് സൗജന്യമായി മധുരം കൊടുത്ത് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തുണ്ട്. രാജ്യത്തിന്റെ വികസനത്തിന് തന്നെ തടസ്സം നില്‍ക്കുന്നതാണ് ഈ മധുരം നല്‍കി വോട്ട് നേടുന്ന സമ്പ്രദായം. യുവാക്കളെ ഇത് അപകടകരമായി ബാധിക്കും. യുവജനത ഇത്തരം മധുരപലഹാര സംസ്‌കാരത്തെ ജാഗ്രതയോടെ സമീപിക്കണം.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ ഒരിക്കലും എക്‌സ്പ്രസ് വേകളോ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിങ്ങള്‍ക്കായി സ്ഥാപിക്കില്ല. ഇത്തരം ആളുകള്‍ കരുതുന്നത്, മധുരപലഹാരങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കിയാല്‍, അവരെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമെന്നാണ്. ഈ ചിന്താഗതിയെ നമ്മള്‍ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ത ന്നെ ഈ സൗജന്യങ്ങളെ തുടച്ചുമാറ്റണമെന്നും മോദി പറഞ്ഞു. ബിജെപി ഒരിക്കലും മധുരം നല്‍കി വോട്ട് പിടിക്കാറില്ല. അല്ലാതെ തന്നെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. റോഡുകളും റെയില്‍ പാതകളും ഞങ്ങള്‍ നിര്‍മിച്ചു.

പാവപ്പെട്ടവര്‍ക്കായി പുതിയ വീടുകള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. ജലസേചന പദ്ധതികളും പൂര്‍ത്തീകരിച്ചു. ഡാമുകള്‍ നിര്‍മിക്കുന്നു. വൈദ്യുത യൂണിറ്റുകള്‍ സ്ഥാപിച്ച്, പാവപ്പെട്ടവരുടെ കര്‍ഷകരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നു. യുവാക്കളുടെ ഭാവി ഒരിക്കലും ഇരുളടഞ്ഞതാവില്ലെന്ന് മോദി പറഞ്ഞു. ഇതെല്ലാം തന്റെ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

കേന്ദ്രത്തിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ്. അത് തന്നെയാണ് യുപിയിലും ഉള്ളത്. കുറുക്കുവഴികളിലൂടെ വോട്ട് തേടാന്‍ ഞങ്ങളില്ല. അതുകൊണ്ട് സൗജന്യമായ കാര്യങ്ങള്‍ നല്‍കി വോട്ട് പിടിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത്. രാഷ്ട്രീയത്തിലെ കുറുക്കുവഴിയാണ്, സൗജന്യ പ്രഖ്യാപനങ്ങള്‍ നടത്തി വോട്ടുവാങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

പ്രതാഘ്യാതങ്ങള്‍ അറിയാതെ ജനങ്ങള്‍ക്ക് സൗജന്യങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്ത് വോട്ട് തേടുകയാണെന്നും മോദി നേരത്തെ പറഞ്ഞിരുന്നു. ഷോര്‍ട്ട് കട്ട് രാഷ്ട്രീയം കളിക്കുന്ന രാജ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് നേരിടുകയെന്നും മോദി പറഞ്ഞു. ആംആദ്മി പാര്‍ട്ടിയെ പോലുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശമെന്ന് സൂചനയുണ്ട്.

മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍മാസം 25 ലക്ഷം, ഭാര്യയായിരിക്കണം, വിശാലിന്റെ നായികയോട് ബിസിനസുകാരന്റെ ഓഫര്‍, വെളിപ്പെടുത്തല്‍ വൈറല്‍

English summary
pm modi hits out at freebies culture by opposition, says its dangerous for country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X