കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി: ഐതിഹാസിക ദിനമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: 76ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വതന്ത്ര ഇന്ത്യയുടെ വജ്ര ജൂബിലി വാര്‍ഷിക ദിനം കൂടിയാണിന്ന്. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ച നടത്തി. ഐതിഹാസിക ദിനമാണ് ഇന്ന് എന്ന് മോദി പറഞ്ഞു.

1

അതേസമയം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അനുസ്മരിച്ചു. രാജ്യം പുതിയ ദിശയിലേക്കെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളെയും അദ്ദേഹം അനുസ്മരിച്ചു. ഇത് ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്.

സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍, എന്നിവരുടെ പേരെടുത്ത പരാമര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എണ്ണമറ്റ് പോരാളികളാണ് ബ്രിട്ടീഷുകാരെ വിറപ്പിച്ചത്. അവരെ താന്‍ ബഹുമാനത്തോടെ വണങ്ങുന്നു.

75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നുവെന്നും മോദി വ്യക്തമാക്കി. രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം. ജീവന്‍ പണയം വെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിതകളെ പ്രത്യേകം മോദി സ്മരിച്ചു.

ഇന്ത്യയ്ക്ക് ഭീകരവാദം പലവട്ടം വെല്ലുവിളി ഉയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോവുകയാണ്. ഇന്ത്യ വിഭജനകാലം പിന്നിട്ടത് വേദനയോടെയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അതാണ് നമ്മുടെ കരുത്ത്. 91 കോടി വോട്ടര്‍മാരും നമ്മുടെ അഭിമാനമാണ്. 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല ഉയര്‍ച്ചയും താഴ്ച്ചയും കണ്ടാണ് നമ്മള്‍ മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!

ഇന്ത്യ വെല്ലുവിളികള്‍ ഏറ്റെടുത്ത് ആഗോള തലത്തില്‍ തന്നെ വലിയ ശക്തിയായി മാറുകയും ചെയ്തു. എല്ലാ പൗരന്മാര്‍ക്കും മാറ്റം വേണം. അവരുടെ എല്ലാ സ്വപ്‌നവും പൂര്‍ത്തീകരുന്നത് കാണാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടാകട്ടെയെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ ആദിവാസി ജനതയുടെ സംഭാവന മറക്കാന്‍ പാടില്ല. ഭഗവാന്‍ ബിര്‍സ മുണ്ട, അല്ലുരി സീതാരാമ രാജു, സിദ്ദു-കന്‍ഹു, ഗോവിന്ദ് ഗുരു, എന്നിവരൊക്കെ മറക്കാനാവാത്തവരാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണെന്ന് മോദി വ്യക്തമാക്കി.

ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്‍ശന്‍, മൊഞ്ച് കൂടിയെന്ന് ആരാധകര്‍

അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ വേണം. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റല്‍ എന്നിവയായിരിക്കണം, അടുത്ത 25 വര്‍ഷത്തേക്കുള്ള നമ്മുടെ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

Recommended Video

cmsvideo
തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story

English summary
pm modi hoists tricolour flag at red fort, india celebrating 76th independence day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X