Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി മോദി മൗറീഷ്യസിൽ; രണ്ട് ദിവസത്തെ സന്ദർശനം, എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി മൗറീഷ്യസിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോർട്ട് ലൂയിസിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ നരേന്ദ്ര മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം ആതിഥ്യ മര്യാദകളോടെ സ്വീകരിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ ഇന്നും നാളെയും വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. എയർപോർട്ടിൽ ലഭിച്ച ഊഷ്‌മള സ്വീകരണത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ എക്‌സിലൂടെ പങ്കിട്ടു.

അർധരാത്രിയോടെയാണ് പ്രധാനമന്ത്രി മോദി മൗറീഷ്യസിലേക്ക് പുറപ്പെട്ടത്. മാർച്ച് 11, 12 തീയതികളിൽ നടക്കുന്ന രാജ്യത്തിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. കൂടാതെ, ഇന്ത്യൻ നാവികസേനയുടെ ഒരു യുദ്ധക്കപ്പലിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ ഒരു സംഘവും സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

modiinmauritius

ഇന്ത്യയുടെ ധനസഹായത്തോടെയുള്ള 20ലധികം പദ്ധതികളും പ്രധാനമന്ത്രി മോദി സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്യും. 'എന്റെ സുഹൃത്തും പ്രധാനമന്ത്രിയുമായ ഡോ. നവീൻചന്ദ്ര രാംഗൂലത്തെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.' മോദി കഴിഞ്ഞ ദിവസം പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു.

'മൗറീഷ്യസ് ഒരു അടുത്ത സമുദ്ര അയൽക്കാരനും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പങ്കാളിയുമാണ്. പൊതുവായ മൂല്യങ്ങളാലും ആഴത്തിൽ വേരൂന്നിയ സാംസ്‌കാരിക ബന്ധങ്ങളാലും നാം ബന്ധപ്പെട്ടിരിക്കുന്നു. എന്റെ സന്ദർശനം നമ്മുടെ സൗഹൃദത്തിന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഇന്ത്യ-മൗറീഷ്യസ് ബന്ധങ്ങളിൽ ഒരു തിളക്കമാർന്ന അധ്യായം കെട്ടിപ്പടുക്കുകയും ചെയ്യും' അദ്ദേഹം എക്‌സ് പോസ്‌റ്റിൽ വ്യക്തമാക്കി.

മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങൾ ബുധനാഴ്‌ചയാണ് നടക്കുക. പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യയുടെ ധനസഹായത്തോടെയുള്ള പദ്ധതികൾക്ക് പുറമേ, കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം, 2017ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 4.75 മില്യൺ യുഎസ് ഡോളർ (40 കോടിയിലധികം രൂപ) ചെലവിൽ പൂർത്തിയാക്കിയ സിവിൽ സർവീസസ് കെട്ടിടം പ്രധാനമന്ത്രി മോദിയും നവീൻചന്ദ്ര രാംഗൂലവും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ വായ്‌പയുമായി സംബന്ധിച്ച ഒരു ധാരണാപത്രത്തിലും ഒപ്പുവെക്കുമെന്ന് മൗറീഷ്യസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൗറീഷ്യസിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. മൗറീഷ്യസിലെ ഇന്ത്യൻ പ്രവാസികൾ ദ്വീപിന്റെ സംസ്‌കാരം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ മോദിയുടെ സന്ദർശനം ഏറെ പ്രത്യേകതകളുള്ളതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+