കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡനെയും മെര്‍ക്കലിനെയും കടത്തിവെട്ടി നരേന്ദ്ര മോദി.... ലോക നേതാക്കളുടെ റേറ്റിംഗില്‍ ഒന്നാമന്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിംഗ് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇടിഞ്ഞിരുന്നു. എന്നാല്‍ ലോക നേതാക്കളുടെ റേറ്റിംഗ് പരിഗണിക്കുമ്പോള്‍ മോദി ഒന്നാം സ്ഥാനത്ത്. 66 ശതമാനമാണ് മോദിയുടെ അപ്രൂവല്‍ റേറ്റിംഗ്. മറ്റ് ലോകനേതാക്കളേക്കാള്‍ ബഹുദൂരം മുന്നില്‍ മോദിയുടെ ജനപ്രീതി. അമേരിക്ക ഡാറ്റാ ഇന്റജിലന്‍സ് ഫേമായ മോണിംഗ് കണ്‍സല്‍ട്ടാണ് സര്‍വേ നടത്തിയത്. റേറ്റിംഗ് കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവും മോദിയാണ്.

1

13 രാജ്യങ്ങളിലെ നേതാക്കളുടെ റേറ്റിംഗാണ് മോണിംഗ് കണ്‍സള്‍ട്ട് പരിശോധിച്ചത്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി എന്നി രാജ്യങ്ങളും ഇതിലുണ്ട്. 20 പോയിന്റുകള്‍ വിലയിരുത്തിയാണ് മോദിക്കുള്ള പിന്തുണ മോണിംഗ് കണ്‍സള്‍ട്ട് കണ്ടെത്തിയത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ റ്റേിംഗ് 66 ശതമാനമാണ്. ഇത് മുന്‍ മാസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞിരുന്നു. എന്നാലും മറ്റ് രാജ്യങ്ങളിലെ ഭരണാധിപന്മാരെ പിന്നിലാക്കാന്‍ മോദിക്ക് സാധിച്ചു.

ഇന്ത്യയില്‍ നിന്ന് 2026 സാമ്പിളുകളാണ് സര്‍വേയ്ക്കായി മോണിംഗ് കണ്‍സള്‍ട്ട് ശേഖരിച്ചത്. സര്‍വേയില്‍ 28 ശതമാനം പേര്‍ മോദിക്കെതിരായ വികാരം രേഖപ്പെടുത്തി. മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ 82 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ അപ്രൂവല്‍ റേറ്റിംഗ്. 11 ശതമാനം മാത്രമായിരുന്നു അന്ന് അദ്ദേഹത്തിനെ എതിര്‍ത്തവര്‍. ഇന്നത് 28 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മോദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ്. 65 ശതമാനം അപ്രൂവല്‍ റേറ്റിംഗ് അദ്ദേഹത്തിനുണ്ട്.

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

മൂന്നാം സ്ഥാനത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് ആേ്രന്ദ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ആണ്. 63 ശതമാനം റേറ്റിംഗാണ് അദ്ദേഹത്തിനുള്ളത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് 54, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ 53, യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ജോ ബൈഡന്‍ 53, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 48, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 44, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ 37, സ്പാനിഷ് നേതാവ് പെഡ്രോ സാഞ്ചസ് 36, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ 35, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ 35, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ 29 ശതമാനം എന്നിങ്ങനെയാണ് ആഗോള നേതാക്കളുടെ റേറ്റിംഗ്.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

English summary
pm modi is popular than most world leaders, approval rating at 66 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X