മണിപ്പൂരില്‍ മോദി കുറ്റക്കാരനാണ്, പാര്‍ലമെന്റ് ചര്ച്ചയ്ക്കെത്താത്തതിന് കാരണം അതാണെന്ന് ലാലു!!
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ കുറ്റക്കാരനാണ്. അതില്‍ നിന്നുള്ള കുറ്റബോധം കൊണ്ടാണ് അദ്ദേഹത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മുന്കൈയ്യെടുക്കാത്തതെന്ന് ലാലു ആരോപിച്ചു. മണിപ്പൂരില്‍ താന്‍ കുറ്റക്കാരനാണെന്ന് മോദിക്കറിയാം. അതിനെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും ലാലു പറഞ്ഞു.
അതേസമയം പ്രതിപക്ഷം അധികാരത്തില്‍ നിന്ന് വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യം വിട്ട് ഓടേണ്ടി വരുമെന്ന് മുന്‍ പരാമര്‍ശം ലാലു ആവര്‍ത്തിച്ചു.മുന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ അവസ്ഥ മോദിക്ക് വരും. രാജ്യത്തിന് പുറത്തൊരു സ്ഥലം മോദിക്ക് കണ്ടെത്തേണ്ടി വരും. മാര്‍ക്കോസിനെ പോലെ സ്വന്തം രാജ്യം വിട് മോദിക്ക് ഓടിയൊളിക്കേണ്ടി വരും. അത്രയ്ക്കധികം പാപങ്ങള്‍ മോദി ചെയ്തിട്ടുണ്ടെന്നും ലാലു പറഞ്ഞു.

നേരത്തെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മോദിക്കുണ്ടെന്ന് ലാലു പറഞ്ഞിരുന്നു. അതുകൊണ്ട് വിദേശത്ത് അഭയം തേടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചിരുന്നു. മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമര്‍ശത്തിനെതിരെയായിരുന്നു ലാലുവിന്റെ മറുപടി വന്നത്. ഇന്ത്യാ സഖ്യം അഴിമതി, പ്രീണന രാഷ്ട്രീയം, കുടുംബാധിപത്യം എന്നിവ അടങ്ങിയതാണെന്ന് മോദി ആരോപിച്ചിരുന്നു.
മോദിയാണ് ഈ രാജ്യം വിട്ട് രക്ഷപ്പെടാന്‍ നോക്കുന്നത്. പ്രതിപക്ഷം അതിനൊന്നും ശ്രമിക്കുന്നില്ല. മോദി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് തന്നെ അഭയം തേടാനാണ്. ഏറ്റവും സമാധാനപരമായി ഇരുന്ന്, പിസയും, മോമോസും ഒക്കെ കഴിക്കാന്‍ പറ്റിയ സ്ഥലമാണ് മോദി അന്വേഷിക്കുന്നതെന്നും ലാലു പരിഹസിച്ചു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മണിപ്പൂര്‍ വിഷയത്തില്‍ മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.ഇതിന്റെ പേരില്‍ നിരന്തരം സഭ തടസ്സപ്പെട്ട് കൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നുണ്ട്. മോദിയെ സംസാരിക്കാതെ വിടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. മോദി മന്ത്രിമാര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ മന്ത്രിമാര്‍ സംസാരിക്കുന്നത് തുടരുകയാണ്. പ്രധാനമന്ത്രിക്ക് അവര്‍ക്ക് പിന്നില്‍ ഒളിക്കുകയാണ്. അതിലൂടെ സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമമെന്ന് എംപിമാര്‍ ആരോപിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിന് മേല്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷം ഓടിപ്പോവുകയാണ്. അവരുടേത് മുതലക്കണ്ണീര് ആണെന്നും ധനമന്ത്രി പറഞ്ഞു
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications