Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസിയല്ല, മോദി മണ്ഡലം മാറുന്നു, കണ്ണുവെച്ചത് ദക്ഷിണേന്ത്യയിലെ ഈ സീറ്റില്‍, മത്സരിക്കുമോ?

ഹൈദരാബാദ്: തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാകുന്നു. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പുറമേ ബിആര്‍എസ്സും ബിജെപിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടം പോലെയാണ് കാണുന്നത്. അതേസമയം ബിജെപി തെലങ്കാനയില്‍ വലിയ നേട്ടത്തിന് ഏറ്റവും മികച്ചൊരു നീക്കത്തിനാണ് ഒരുങ്ങുന്നത്.

2019ല്‍ നാല് ലോക്‌സഭാ സീറ്റുകള്‍ ബിജെപി തെലങ്കാനയില്‍ നിന്ന് നേടിയിരുന്നു. ഇത്തവണ അത് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയില്‍ നിന്ന് മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തവണ വാരണാസിയില്‍ അദ്ദേഹം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്.

narendra-modi

തെലങ്കാനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ബിജെപി ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയാകെ സ്വാധീനം വര്‍ധിപ്പിക്കാനും, തെലങ്കാന ശക്തികേന്ദ്രമായി മാറ്റാനുമാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മോദിയെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മാല്‍ക്കജ്ഗിരിയില്‍ നിന്ന് പ്രധാനമന്ത്രിയെ മത്സരിപ്പിക്കാനുള്ള പ്ലാനാണ് പാര്‍ട്ടിക്ക് ഉള്ളത്.

മോദി വരുന്നതോടെ തെലങ്കാന കൈയ്യിലെത്തുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതോടൊപ്പം ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാവുകയും ചെയ്യും. നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് മോദി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നിലും ബിജെപി അധികാരത്തില്‍ ഇല്ല.

അതേസമയം മോദി മത്സരിച്ച് വിജയിച്ചാല്‍ ബിജെപിക്കുള്ളിലെ രാഷ്ട്രീയ ശക്തി കേന്ദ്രങ്ങള്‍ തന്നെ മാറുമെന്ന് ഉ റപ്പാണ്. ദക്ഷിണേന്ത്യക്ക് കൂടുതല്‍ പ്രാധാന്യവും ബിജെപി നല്‍കിയേക്കും. മാല്‍ക്കജ്ഗിരി മിനി ഇന്ത്യയായിട്ടാണ് അറിയപ്പെടുന്നത്. കാരണം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. വോട്ടര്‍മാരുടെ കാര്യത്തില്‍ ഏറ്റവും വലിയ മണ്ഡലമാണ് മാല്‍ക്കജ്ഗിരി.

2019ല്‍ നിലവിലെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി ഇവിടെ നിന്ന് വിജയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലത്തില്‍ ഒഴിവ് വന്നിരിക്കുകയാണ്. രേവന്തിന് പകരം കോണ്‍ഗ്രസിന് ഇവിടെ ശക്തനെ തന്നെ കണ്ടെത്തേണ്ടി വരും. ഇല്ലെങ്കില്‍ മോദിക്ക് മണ്ഡലം എളുപ്പത്തില്‍ കൈമാറി എന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വരും.

അതേസമയം മാല്‍ക്കജ്ഗിരിയില്‍ നിന്ന് മോദി മത്സരിച്ചാല്‍ തെലങ്കാനയില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാവും. ബിആര്‍എസ് നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്‍ഡിഎയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ അഞ്ച് വര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിക്കുന്ന കാഴ്ച്ച തന്നെ കാണേണ്ടി വരും.

തെലങ്കാനയിലെ പതിമൂന്ന് മണ്ഡലങ്ങളിലും ഏറ്റവും കരുത്തുറ്റവരെ തന്നെ ഇറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഖമാം, നല്‍ഗൊണ്ട, ബോംഗിര്‍, മഹമ്മൂദാബാദ് എന്നിവയ്ക്ക് അത്ര പ്രാധാന്യം ബിജെപി നല്‍കുന്നില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായും ഇത് മാറും. ബിആര്‍എസ് പിന്നണിയിലേക്ക് മാറേണ്ടി വരും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ബിജെപി ഹൈക്കമാന്‍ഡില്‍ നിന്ന് ഉടനുണ്ടാവുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+