Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സത്യപ്രതിജ്ഞാ Live: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയായി

മോദി സത്യപ്രതിജ്ഞാ Live: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 72 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ചടങ്ങിലേക്ക്‌
ലോകനേതാക്കളെയും വിശിഷ്ട വ്യക്തിത്വങ്ങളെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണയെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

പ്രധാനമനന്ത്രിയുടെ വസതിയില്‍ ശനിയാഴ്ച്ച 11 മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നു. ഇതാണ് മന്ത്രിസഭാ അംഗങ്ങളുടെ കാര്യം തീരുമാനമായത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യത ശക്തമാണ്. അതേസമയം അമിത് ഷായും രാജ്‌നാഥും സിംഗും അടക്കമുള്ളവര്‍ മന്ത്രിസഭയില്‍ ഉണ്ട്.

pm-modi-swearing-iin

സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഡല്‍ഹി പോലീസിന്റെ സ്വാറ്റ് ടീമിലെക കമാന്റോകള്‍, എന്‍എസ്ജി എന്നിവരെയെല്ലാം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ പല തന്ത്രപ്രധാന മേഖലകളും അതീവ ജാഗ്രതയിലാണ്. ഇവിടെയെല്ലാം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നോ ഫ്‌ളൈ സോണായി രാജ്യ തലസ്ഥാനത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവ അടുത്ത കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കുന്നതിനാണ് നിരോധം. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ വിവരങ്ങളിലേക്ക്‌...

Jun 09, 2024, 11:46 pm IST

ആദ്യ മന്ത്രിസഭായോഗം തിങ്കളാഴ്‌ച

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം തിങ്കളാഴ്‌ച വൈകീട്ട് പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിയിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. പുതുതായി ചുമതലയേറ്റ മന്ത്രിമാർ വൈകീട്ട് അഞ്ചിന് മോദിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
Jun 09, 2024, 10:19 pm IST

വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിവാദ്യം ചെയ്‌ത്‌ മോദി
Jun 09, 2024, 10:00 pm IST

മോദി മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങള്‍

നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആകെ 72 അംഗങ്ങള്‍. മോദിക്ക് പുറമെ 30 ക്യാബിനറ്റ് മന്ത്രിമാര്‍, അതിൽ 5 സ്വതന്ത്ര ചുമതലയുള്ളവര്‍. സഹമന്ത്രിമാര്‍ 36, ഇത്തവണ വനിതകള്‍ 7 പേരാണ് ഉള്ളത്.
Jun 09, 2024, 9:52 pm IST

സത്യപ്രതിജ്ഞ നടപടികള്‍ പൂര്‍ത്തിയായി

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയായി. ആകെ 72 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുത്തത്. അതിൽ മുപ്പത് പേർക്കാണ് ക്യാബിനറ്റ് പദവി അനുവദിച്ചിരിക്കുന്നത്.
Jun 09, 2024, 9:48 pm IST

ജോര്‍ജ് കുര്യന്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കേരളത്തിലെ ബിജെപിയുടെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ജോർജ് കുര്യൻ. ഇതോടെ കേരളത്തിൽ നിന്ന് ഇത്തവണ രണ്ട് മന്ത്രിമാരായി.
Jun 09, 2024, 9:42 pm IST

ബിജെപി നേതാവ് രക്ഷ ഖഡ്‌സെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റാവർ മണ്ഡലത്തിൽ നിന്നാണ് ഖഡ്‌സെ വിജയിച്ചത്.
Jun 09, 2024, 9:34 pm IST

ബിജെപി നേതാവ് സാവിത്രി താക്കൂർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ധാർ സീറ്റിൽ നിന്നാണ് സാവിത്രി താക്കൂർ വിജയിച്ചത്.
Jun 09, 2024, 9:31 pm IST

മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിൽ മന്ത്രിയായി എതുൽ എംപി ദുർഗാദാസ് യുകെ സത്യപ്രതിജ്ഞ ചെയ്‌തു.
Jun 09, 2024, 9:09 pm IST

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. തൃശൂരില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ലോക്‌സഭയിലക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിജെപി എംപിയാണ്.
Jun 09, 2024, 8:57 pm IST

വി സോമണ്ണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കര്‍ണാടകയിലെ തുംകൂരില്‍ നിന്നാണ് അദ്ദേഹം ജയിച്ച് മന്ത്രിസഭയിലെത്തിയത്.
Jun 09, 2024, 8:52 pm IST

ജയന്ത് ചൗധരി, നിത്യാനന്ദ റായ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ആര്‍എല്‍ഡിയുടെ പ്രമുഖ നേതാവാണ് ജയന്ത് ചൗധരി. യുപിയില്‍ തിരഞ്ഞെടുപ്പിന് മുമ്പാണ് ചൗധരി എന്‍ഡിഎ പാളയത്തിലെത്തിയത്. രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര സഹ മന്ത്രിയായിരുന്നു നിത്യാനന്ദ റായ്.
Jun 09, 2024, 8:48 pm IST

രാംദാസ് അത്തവാലെ സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള ദളിത് നേതാവാണ്. റിപബ്ലിക്ക് പാര്‍ട്ടിയുടെ നേതാവുമാണ്. നിലവില്‍ രാജ്യസഭാ അംഗമാണ്.
Jun 09, 2024, 8:45 pm IST

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞു. സഹമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
Jun 09, 2024, 8:44 pm IST

ക്യാബിനറ്റ്‌ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.ക്യാബിനറ്റ് റാങ്കില്‍ സത്യപ്രതിജ്ഞ ചെയ്തത് 30 പേര്‍
Jun 09, 2024, 8:44 pm IST

ശ്രീപദ് നായിക്കും പങ്കജ് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. നായിക്ക് ഗോവയില്‍ നിന്നുള്ള എംപിയാണ്. ചൗധരി രണ്ടാം മോദി സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രിയായിരുന്നു.
Jun 09, 2024, 8:41 pm IST

ജിതിന്‍ പ്രസാദ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. നേരത്തെ യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പിലിഭിത്തില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്.
Jun 09, 2024, 8:36 pm IST

ഡോ ജിതേന്ദ്ര സിംഗ് സത്യപ്രതിഡ്ഞ ചെയ്ത് അധികാരമേറ്റു. ജമ്മുവിലെ ഉദംപൂരില്‍ നിന്നാമ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. രണ്ട് മോദി സര്‍ക്കാരിലും മന്ത്രിയായിരുന്നു.
Jun 09, 2024, 8:30 pm IST

റാവു ഇന്ദര്‍ജീത്ത് സിംഗ് സത്യപ്രതിജ്ഞ ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ്. ഹരിയാനയില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് വിജയിച്ചത്.
Jun 09, 2024, 8:26 pm IST

ചിരാഗ് പാസ്വാന്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്ജനശക്തി പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. പിളര്‍ന്നുപോയ പാര്‍ട്ടിയെ ഒന്നിപ്പിച്ച ചിരാഗ് ഇത്തവണ ബീഹാറിലെ ഹാജിപൂരില്‍ നിന്ന് മികച്ച വിജയമാണ് നേടിയത്.
Jun 09, 2024, 8:25 pm IST

ജി കിഷന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ടൂറിസം മന്ത്രിയാണ്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.
Jun 09, 2024, 8:22 pm IST

കേന്ദ്ര മന്ത്രിയായി മന്‍സൂഖ് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. കൊവിഡ് കാലത്ത് ഹര്‍ഷവര്‍ധനില്‍ നിന്നാണ് അദ്ദേഹം ആരോഗ്യ മന്ത്രി സ്ഥാനം ഏറ്റെടുത്തത്. പോര്‍ബന്ദറില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്.
Jun 09, 2024, 8:21 pm IST

ഹര്‍ദീപ് സിംഗ് പുരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ നയതന്ത്രജ്ഞനാണ് അദ്ദേഹം. രണ്ടാം മോദി സ ര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്നു.
Jun 09, 2024, 8:18 pm IST

കിരണ്‍ റിജിജു, അന്നപൂര്‍ണാദേവി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. റിജിജു മുന്‍ മോദി സര്‍ക്കാരിലും മന്ത്രിയായിരുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് കൂടിയാണ് റിജിജു.
Jun 09, 2024, 8:15 pm IST

ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് അദ്ദേഹം. ഇത്തവണ മികച്ച പ്രകടനമാണ് രാജസ്ഥാനില്‍ ബിജെപി കാഴ്ച്ചവെച്ചത്.
Jun 09, 2024, 8:13 pm IST

ഭൂപേന്ദര്‍ യാദവ് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായുടെ വിശ്വസ്തനാണ് അദ്ദേഹം. രണ്ടാം മോദി സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രിയായിരുന്നു.
Jun 09, 2024, 8:11 pm IST

ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നാണ് സിന്ധ്യ വിജയിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവാണ്.
Jun 09, 2024, 8:09 pm IST

അശ്വിനി വൈഷ്ണവ് സത്യപ്രതിജ്ഞ ചെയ്യുന്നു. ഒഡീഷയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. കഴിഞ്ഞ മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ വന്ദേഭാരത് അടക്കമുള്ള ഫ്‌ളാഗ്ഷിപ്പ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വൈഷ്ണവിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
Jun 09, 2024, 8:07 pm IST

ഗിരിരാജ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. ബീഹാറില്‍ നിന്നുള്ള പ്രമുഖ നേതാവാണ് അദ്ദേഹം. രണ്ട് മോദി സര്‍ക്കാരിലും മന്ത്രിയായിരുന്നു അദ്ദേഹം. ബെഗുസരയില്‍ നിന്നാണ് ഗിരിരാജ് സിംഗ് ലോക്‌സഭയിലെത്തിയത്.
Jun 09, 2024, 8:05 pm IST

ജുവല്‍ ഓറം സത്യപ്രതിജ്ഞ ചെയ്തു. ഒഡീഷയില്‍ നിന്നുള്ള പ്രമുഖ നേതാവാണ് അദ്ദേഹം. ഒഡീഷ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയാണ് ഓറം.
Jun 09, 2024, 8:03 pm IST

പ്രഹ്ലാദ് ജോഷി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു ജോഷി. കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+