പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ദിനത്തില്‍ മാറ്റം; ജൂൺ ഒന്‍പതിനെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ മാറ്റം. മോദിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒന്‍പതിനാണ് നടക്കുകയെന്ന് റിപ്പോര്‍ട്ട്. നേരത്തെ ജൂണ്‍ എട്ട് ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഒരു ദിനം വീണ്ടും വൈകുകയായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് മോദി അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.
മന്ത്രിസഭയുടെ കാലാവധിയും കഴിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് രാഷ്ട്രപതി ഭവനിലെത്തിയ മോദി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് സമര്‍പ്പിക്കുകയായിരു്‌നു. തുടര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള അനുമതിയും തേടിയിരുന്നു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാനും രാഷ്ട്രപതി നിര്‍ദേശിച്ചിരുന്നു.

അതേസമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജൂണ്‍ പന്ത്രണ്ടിന് തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലോകനേതാക്കള്‍ അടക്കം നിരവധി പേരെ അതിഥികളായി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍, ഭൂട്ടാന്‍ രാജാവ് ജിംഗ്മെ കേസര്‍ നംഗ്യാല്‍ വാങ്ചുക്കും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം ബിജെപിക്ക് ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 240 സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 293 സീറ്റ് ലഭിച്ചതിനാലാണ് മോദി മൂന്നാമതും പ്രധാനമന്ത്രിയായത്. ജെഡിയുവും ടിഡിപിയും മോദി സര്‍ക്കാരിലെ കിംഗ് മേക്കറായി മാറിയിരിക്കുകയാണ്.
അതേസമയം എട്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. മറ്റുള്ളവര്‍ക്ക് വരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് സത്യപ്രതിജ്ഞ തിയതി മാറ്റിയതെന്നാണ് സൂചന. രാഷ്ട്രപതി ഭവനില്‍ വെച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. ജൂണ്‍ ഒന്‍പതിനായിരുന്നു നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനിരുന്നത്. അതാണ് ഇപ്പോള്‍ പന്ത്രണ്ടിലേക്ക് മാറ്റിയിരിക്കുന്നത്.
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നായിഡുവിന് പങ്കെടുക്കേണ്ടതുണ്ട്. അതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിയത്. ഡല്‍ഹിയില്‍ നിന്ന് തിരക്കിട്ട് അമരാവതിയില്‍ തിരിച്ചെത്തി സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ടിഡിപി വക്താവ് കെ പട്ടാഭി റാം പറഞ്ഞു.
ജൂണ്‍ ഏഴിന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചന്ദ്രബാബു നായിഡു പങ്കെടുക്കും. ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. ജനസേന നേതാവ് പവന്‍ കല്യാണും നായിഡുവിനൊപ്പം ഡല്‍ഹിയിലെത്തും. പവന് നിര്‍ണായക മന്ത്രിസ്ഥാനം ആന്ധ്രയിലുണ്ടാവും. കേന്ദ്രത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മന്ത്രിസ്ഥാനം ലഭിക്കും.












Click it and Unblock the Notifications