Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ഷെയ്ഖ് ഹസീനയെത്തി, പങ്കെടുക്കുന്നത് ഈ നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങി തലസ്ഥാന നഗരി. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം ഡല്‍ഹി നഗരത്തിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്്ഖ ഹസീന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയിട്ടുണ്ട്.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നോഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോഗ്‌ബെ, സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, എന്നിവരെല്ലാം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

pm-modi

ഞായറാഴ്്ച മോദിയുടെ സത്യപ്രതിജ്ഞ. അതേസമയം സെയ്‌ഷെയല്‍സ് വൈസ് പ്രസിഡന്റ് വിന്‍സെന്റ് മെറിറ്റോണ്‍ ഇന്ന് വൈകീട്ട് തന്നെ രാജ്യതലസ്ഥാനത്തെത്തും. മൗറീഷ്യസ് പ്രധാനമന്ത്രി ഞായറാഴ്ച്ച രാവിലെയാണ് ഡല്‍ഹിയിലെത്തുക. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു മോദിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ തന്നെ അദ്ദേഹം എത്തും.

ഭൂട്ടാന്‍ പ്രധാനമന്ത്രി നാളെ രാവിലെ പതിനൊന്നരയ്ക്കാണ് ഡല്‍ഹിയിലേക്ക് എത്തും. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നാളെ രാവിലെ 11.50ന് എത്തും. നേപ്പാള്‍ പ്രധാനമന്ത്രി ഞായറാഴ്ച്ച വൈകീട്ടാണ് എത്തുക. അതേസമയം അതിഥികളുടെ ആദ്യ നിരയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി അതില്‍ വരുന്നതാണ്.

ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് ബംഗ്ലാദേശ്. ദീര്‍ഘകാലത്തെ സൗഹൃദം അവരുമായി ഉ ണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. വ്യാഴാഴ്ച്ചയാണ് എല്ലാവരെയും ക്ഷണിച്ചത്. നേരത്തെ വിവിധ നേതാക്കള്‍ മോദിയെ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ അഭിനന്ദിച്ചിരുന്നു.

നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി മോദി നേരത്തെ ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. സാര്‍ക് രാജ്യങ്ങളിലെ നേതാക്കള്‍ മോദി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് അതിഥികളായി എത്തിയിരുന്നു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്‍ഡിഎ നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അത്താഴവിരുന്നൊരുക്കും.

ഞായറാഴ്ച്ച വൈകീട്ട് 7.15നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജഞ. രാജ്യതലസ്ഥാനമാകെ കനത്ത സുരക്ഷയിലാണ്. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കലാകാരന്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, വികസിത് ഭാരത് അംബാസിഡര്‍മാര്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, ആദിവാസി സ്ത്രീകള്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ മത വിഭാഗങ്ങളില്‍ നിന്നുള്ള 50 മത നേതാക്കള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, മന്‍കീ ഭാരതില്‍ പങ്കെടുത്തവര്‍ എന്നിവരെല്ലാം ചടങ്ങിനെത്തും.

പ്രതിപക്ഷ പാര്‍ട്ടികള്‍, ട്രഷറി ബെഞ്ചില്‍ ഉള്ളവര്‍, സിനിമ-കായിക-ബിസിനസ് മേഖലയിലുള്ളവരും പങ്കെടുക്കും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ പ്രത്യേക അതിഥികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+