Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്എസ് പരിപാടിയിൽ 100 രൂപ നാണയം പുറത്തിറക്കി മോദി; ആദ്യമായി കറൻസിയിൽ ഭാരതാംബ!

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കറൻസിയിൽ ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ആലേഖനം ചെയ്‌ത പ്രത്യേക തപാൽ സ്‌റ്റാമ്പും സ്‌മാരക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ ഭാരതമാതാവിന്റെ ഒരു ചിത്രവും ആലേഖനം ചെയ്‌തിട്ടുണ്ട്‌.

കൈപ്പത്തി പുറത്തേക്ക് കാണിച്ചുകൊണ്ട് ഒരു സിംഹത്തിന്റെ ഒപ്പമുള്ള ചിത്രമാണ് ഭാരതാംബയുടേതായി ആലേഖനം ചെയ്‌തിരിക്കുന്നത്‌. സ്വയം സേവകർ ഭക്തിയോടെയും സമർപ്പണത്തോടെയും ഭാരതാംബയുടെ മുന്നിൽ വണങ്ങുന്നതായി ചിത്രത്തിൽ കാണിച്ചിരിക്കുന്നു. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ശതാബ്‌ദി ആഘോഷങ്ങളിൽ ആർ‌എസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‍ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവർ പങ്കെടുത്തു.

modirsscoin

"എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല" എന്നർത്ഥം വരുന്ന "രാഷ്ട്രീയ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ" എന്ന ആർ‌എസ്‌എസ് മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് തപാൽ സ്‌റ്റാമ്പിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌.

'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്നു, ഇത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും ഒരു നിമിഷത്തെ അടയാളപ്പെടുത്തുന്നു' എന്നായിരുന്നു കോയിനും സ്‌റ്റാമ്പും പ്രകാശനം ചെയ്‌തുകൊണ്ട് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

1925-ൽ നാഗ്‌പൂരിൽ കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർ‌എസ്‌എസ്, രാജ്യത്തെ പൗരന്മാരിൽ സാംസ്‌കാരിക അവബോധം, അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സന്നദ്ധപ്രവർത്തക സംഘടന എന്ന നിലയിലാണ് സ്ഥാപിതമായത്. അതിൽ ഊന്നിയായിരുന്നു കഴിഞ്ഞ നൂറ് വർഷത്തെ രാജ്യത്തെ സംഘടനയുടെ പ്രവർത്തനം.

പ്രധാനമന്ത്രി മോദി നേരത്തെ ഒരു ആർ‌എസ്‌എസ് 'പ്രചാരക്' ആയിരുന്നു, ഹിന്ദുത്വ സംഘടനയിൽ നിന്ന് പ്രത്യയശാസ്ത്രപരമായ പ്രചോദനം ഉൾക്കൊള്ളുന്ന ബിജെപിയിലേക്ക് മാറുന്നതിന് മുമ്പ് ഒരു സംഘാടകൻ എന്ന നിലയിൽ അദ്ദേഹം ആർഎസ്എസിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലേക്കും ശേഷം തുടർച്ചായി മൂന്ന് തവണ പ്രധാനമന്ത്രി പദവിയിലേക്കും അദ്ദേഹം എത്തിയത്.

എന്നാൽ ഇതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. ആദ്യം ഇതിനെതിരെ പ്രതികരിച്ചത് സിപിഐഎമ്മാണ്. ഭാരതാംബയുടെ ചിത്രവുമായി തപാൽ സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ സിപിഐഎം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയ്ക്കേറ്റ ഗുരുതരമായ പരിക്കും അപമാനവുമാണ് ഇതെന്ന് സിപിഐഎം ആരോപിച്ചു.

ആർ‌എസ്‌എസ് ആരാധിക്കുന്ന ഹിന്ദു ദേവതയുടെ 'ഭാരത് മാതാ' ചിത്രം ഔദ്യോഗിക നാണയത്തിൽ ആലേഖനം ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോം ധരിച്ച ആർ‌എസ്‌എസ് വളണ്ടിയർമാരെ ചിത്രീകരിച്ച തപാൽ സ്‌റ്റാമ്പ് ചരിത്രത്തെ വ്യാജമായി ചിത്രീകരിക്കുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+