പ്രകൃതി ദുരന്തത്തെയും കൊവിഡിനെ ഒരുപോലെ നേരിടുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി
ദില്ലി: യാസ് ചുഴലിക്കാറ്റിലെ ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്റെ ചിന്തകള്‍ നിങ്ങള്‍ക്കൊപ്പമാണെന്ന് മോദി മന്‍ കി ബാത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ പശ്ചിമ-കിഴക്കന്‍ തീരങ്ങള്‍ രണ്ട് ചുഴലിക്കാറ്റിനെ നേരിടുന്നത്. രാജ്യത്തെ ജനങ്ങള്‍ സര്‍വ ശക്തിയും എടുത്താണ് അതിനെ നേരിട്ടത്. വളരെ കുറച്ച് ആളപായം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ഉറപ്പിക്കാനായിരുന്നു ആ പോരാട്ടം. മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇത്തവണ നമുക്ക് കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഈ ദുരന്തത്തിന്റെ കാലത്ത് എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കാണിച്ച ധൈര്യം അമ്പരിപ്പിക്കുന്നതായിരുന്നു. ഈ അവസരത്തില്‍ അവരുടെ പോരാട്ടത്തെ അഭിനന്ദിക്കുകയാണ്. അതേസമയം ഓക്‌സിജന്‍ ടാങ്കറുകള്‍ ആശുപത്രിയിലെത്തിക്കുന്ന ദിനേഷ് ഉപാധ്യായയുമായി മന്‍ കി ബാത്തില്‍ സംസാരിച്ചു. യുപിയിലെ ജോന്‍പൂര്‍ സ്വദേശിയാണ് അദ്ദേഹം. ദിനേഷിനെ പോലുള്ളവര്‍ ഉള്ളത് കൊണ്ട് ഈ രാജ്യം പ്രതിസന്ധിയെ അതിജീവിക്കുന്നതെന്നും മോദി പറഞ്ഞു. ഈ രാജ്യം കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഹാമാരിയെയാണ് നേരിട്ടത്. അതോടൊപ്പം ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളെയും നേരിട്ടു. ആ സമയത്താണ് ജനങ്ങള്‍ ഇതിനെ നേരിടാന്‍ ധൈര്യം കാണിച്ചതെന്നും മോദി പറഞ്ഞു.
രാജ്യത്ത് ലിക്വിഡ് ഓക്‌സിജന്റെ ഉല്‍പ്പാദനം പത്ത് ശതമാനം വര്‍ധിച്ചുവെന്ന് മോദി പറഞ്ഞു. ലക്ഷക്കണക്കിന് മുന്നണി പോരാളികള്‍ കൊവിഡിനെതിരെ പോരാടുന്നുണ്ട്. ഈ ഓക്‌സിജന്‍ അവര്‍ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കും. അതിവേഗം ക്രയോജനിക് ഓക്‌സിജനുകള്‍ എത്തിക്കാനാണ് ഡ്രൈവര്‍മാരും ശ്രമിക്കുന്നതെന്ന് മോദി വ്യക്തമാക്കി. അതേസമയം ഓക്‌സിജന്‍ എക്‌സ്പ്രസ്സിന്റെ വനിതാ ഡ്രൈവറോടും മോദി സംസാരിച്ചു. ഒരു ഓക്‌സിജന്‍ എക്‌സ്പ്രസ് മുഴുവന്‍ സ്ത്രീകളാണ് നിയന്ത്രിക്കുന്നതില്‍ എന്നതില്‍ അമ്മമാരും സഹോദരിമാരും അഭിമാനിക്കുന്നുണ്ടാവുമെന്നും മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിന്റെ തുടക്കത്തില്‍ രാജ്യത്ത് വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമാണ് നടന്നിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് നിത്യേന 20 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു. രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇന്ത്യയിലെ തന്നെ വിദൂരമായ സ്ഥലങ്ങളില്‍ എത്തിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഇന്നത് അത് ഒരുവിധം പരിഹരിച്ചിരിക്കുന്നു. എല്ലാവരും ഓക്‌സിജന്‍ എത്തിക്കാന്‍ എല്ലാ വിധ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു.
മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications